web analytics

ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നൽകി വനം വകുപ്പ്

പത്തനംതിട്ട: കോന്നി എംഎൽഎ ജനീഷ് കുമാറിനെതിരെ പൊലീസിന് പരാതി നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ. ജോലി തടസപ്പെടുത്തിയെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി മൂന്ന് പരാതികളാണ് നൽകിയത്.

ചൊവ്വാഴ്ച വൈകിട്ടാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. എംഎൽഎ ജനീഷ് കുമാർ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ടുപോകുകയായിരുന്നു. കൂടാതെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.

പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ആണ് ജനീഷ് മോചിപ്പിച്ചത്. റേഞ്ച് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്.

സംഭവത്തിൽ വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ അന്യായമായി കസ്റ്റഡിയിൽ വെച്ചതാണ് ചോദ്യം ചെയ്തതെന്ന് ജനീഷ് കുമാര്‍ എംഎൽഎ പിന്നീട് വിശദീകരിച്ചിരുന്നു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം.

നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചത്. നാടിനു വേണ്ടി ഉയർത്തിയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണം. തല പോയാലും ജനങ്ങൾക്കൊപ്പം നിൽക്കും എന്നും ജനീഷ് പറഞ്ഞു.

സവിശേഷ അധികാരം ഉപയോഗിച്ച് പതിനാല് ചോദ്യങ്ങൾ; സുപ്രീംകോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ട്രപതി

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ്...

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര രഹസ്യം

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര...

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത് സിനിമ കഥ പോലെ

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത്...

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട്ട് 40 ഡിഗ്രി കടക്കും, ഇന്നും നാളെയും അതീവ ജാഗ്രതാ നിർദ്ദേശം

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട്ട് 40 ഡിഗ്രി കടക്കും, ഇന്നും നാളെയും അതീവ...

മുണ്ടത്തിക്കോട് ദുരന്തം മനുഷ്യനിർമിതം: ’17 രൂപയുടെ പടക്കം വിൽക്കുന്നത് 100 രൂപയ്ക്ക്’; മരണക്കളിക്ക് പിന്നിലെ ഞെട്ടിക്കുന്ന ലാഭക്കണക്കുകൾ പുറത്ത്

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട്ട് ഉണ്ടായ വെടിക്കെട്ട് ദുരന്തം ആവർത്തിക്കപ്പെടുന്ന സുരക്ഷാ വീഴ്ചകളുടെയും...

നീതി മെഡിക്കൽ സ്റ്റോർ പൂട്ടാൻ നീക്കം; ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ബി.ജെ.പി, കല്ലൂർക്കാട് സംഘർഷാവസ്ഥ

കല്ലൂർക്കാട്: പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ പൂട്ടാനുള്ള അധികൃതരുടെ...

Related Articles

Popular Categories

spot_imgspot_img