web analytics

യുഎസിൽ വീണ്ടും പോലീസ് അതിക്രമം; അറസ്റ്റ് ചെറുത്ത ഇന്ത്യൻ വംശജനെ  വെടിവച്ചുകൊന്നു

ന്യൂയോർക്ക്: യുഎസിൽ വീണ്ടും പോലീസ് അതിക്രമം. അറസ്റ്റ് ചെറുത്ത ഇന്ത്യൻ വംശജനെ പൊലീസ് വെടിവച്ചുകൊന്നു. സുഹൃത്തിനെ ആക്രമിച്ച കേസിൽ പ്രതിയായ സച്ചിൻ കുമാർ സാഹു ആണു കൊല്ലപ്പെട്ടത്. ടെക്സസ് നഗരത്തിലെ സാൻ അന്റോണിയോയിൽ കഴിഞ്ഞ 21ന് ആണു സംഭവം. അറസ്റ്റിനെത്തിയ 2 പൊലീസ് ഓഫിസർമാരെ വാഹനമിടിപ്പിക്കാൻ ശ്രമിച്ചതോടെയാണു ഓഫിസർമാരിലൊരാൾ വെടിയുതിർത്തത്.

ഒപ്പം താമസിക്കുന്ന സ്ത്രീയെ വണ്ടിയിടിപ്പിച്ചിട്ടു കടന്നുകളഞ്ഞ പ്രതി, സംഭവം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെയും ആക്രമിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ പറയുന്നത് . യുപി സ്വദേശിയായ സാഹുവിന് യുഎസ് പൗരത്വമുണ്ട്. എന്നാൽ സാഹുവിനു കടുത്ത മാനസികാരോഗ്യപ്രശ്നങ്ങളുണ്ടെന്നു മുൻഭാര്യ മൊഴിനൽകി.

Read Also: മദ്യലഹരിയിൽ അഴിഞ്ഞാടി കോട്ടയംകാരി; അടിച്ച് തകർത്തത് നൈറ്റ് കഫേ; കൂട്ടിനെത്തിയവരെ തേടി പോലീസ്; സംഭവം പനമ്പിള്ളി നഗറിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img