കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ, എൻ.സി ലിനേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 7 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.
ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിനാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്. കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നുണ്ട്.
ആക്രമണത്തിൽ തലശ്ശേരി എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് ആണ് പരിക്കേറ്റത്. സിപിഎം – ബിജെപി സംഘർഷം തടയുന്നതിനിടെയായിരുന്നു പോലീസുകാർക്ക് മർദനമേറ്റത്.