തൃശൂരിൽ ജ്വല്ലറിയിൽ മോഷണ ശ്രമം; മിനിട്ടുകൾക്കുള്ളിൽ പ്രതിയെ പോലീസ് പൂട്ടിയതിങ്ങനെ.
തൃശൂർ കുരിയച്ചിറയിലുള്ള ജ്വല്ലറി കുത്തിതുറന്ന് അകത്തുകയറി മോഷണത്തിനു ശ്രമിച്ച പേരാമംഗലം ഗാന്ധിനഗർ സ്വദേശിയായ കോന്നിക്കരവീട്ടിൽ ജിൻറോ (24) യെ മിനിറ്റുകൾക്കുള്ളിൽ പിടികൂടി പോലീസ്.
കഴിഞ്ഞ ദിവസം പൂങ്കുന്നത്തെ എ ടി എം കൌണ്ടർ തകർത്ത് മോഷണ ശ്രമംനടത്തിയതും പ്രതിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സെപ്റ്റംബർ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഗവർണറുടെ ഡ്യൂട്ടിക്ക് പൊലീസുകാരൻ എത്തിയത് മദ്യപിച്ച് ലക്ക് കെട്ട്
പ്രതി കുരിയചിറയിലുള്ള ജ്വല്ലറിയിൽ മോഷണം നടത്തുന്നതിനായി ഗ്രിൽമുറിച്ച് അകത്തുകയറുകയായിരുന്നു. സ്ഥാപനത്തിലെ സിസിടിവി യിലൂടെ ദൃശ്യം കണ്ട സ്ഥാപന ഉടമ എമർജൻസി നമ്പരായ 112 ലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ച ഉടൻതന്നെ കൺട്രോൾ റൂമിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അകത്തുകയറി പരിശോധിച്ച ഉദ്യോഗസ്ഥർ സ്ഥാപത്തിലെ ബാത്ത്‌റൂമിൽ ഒളിച്ചിരുന്ന മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
അന്വേഷണത്തിൽ പ്രതി മോഷണത്തിനായി മോട്ടോർസൈക്കിളിൽ വന്നതായും അഞ്ചിന് പൂങ്കുന്നത്തെ എ ടി എം തകർത്ത് മോഷണത്തിന് ശ്രമിച്ചിരുന്നു എന്നതും വ്യക്തമായി.
ജ്വല്ലറി, എ ടി എം എന്നിവയിലെ മോഷണ ശ്രമത്തെ കുറിച്ച് അന്വേഷണം തുടരുന്നുണ്ടെന്നും അത്യാവശ്യഘട്ടങ്ങളിൽ പോലീസിന്റെ സഹായത്തിന് 112 എന്ന എമർജൻസി നമ്പരിലേക്ക് വിളിക്കേണ്ടതിനെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് അറിയിച്ചു.
അസിസ്റ്റൻറ് കമ്മീഷണർ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ നെടുപുഴ എസ് എച്ച് ഒ ഫക്രുദ്ദീൻ, സബ് ഇൻസ്‌പെക്ടർ ജയനാരായണൻ, കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർ ടോണി,
അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ സിന്ധു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രീബു, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, രോഹിത്, അനീഷ്, നിഷാദ് ഹോം ഗാർഡ് സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.