News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

പ്രധാനമന്ത്രി മോദി ഇന്ന് കന്യാകുമാരിയിൽ; വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും; അതീവ സുരക്ഷ

പ്രധാനമന്ത്രി മോദി ഇന്ന് കന്യാകുമാരിയിൽ; വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും; അതീവ സുരക്ഷ
May 30, 2024

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിൽ എത്തും. വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും എന്നാണ് റിപ്പോർട്ടുകൾ. സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തിലധികം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി , നാലരയോടെ ഹെലികോപ്റ്ററിലാകും കന്യാകുമാരിയിലേക്ക് തിരിക്കുക. അവിടെ ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം, കന്യാകുമാരിയിൽ ക്ഷേത്ര ദർശനം നടത്തും. തുടർന്ന് ബോട്ടിൽ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും. ധ്യാനത്തിനുശേഷം ജൂൺ ഒന്നിന് വൈകീട്ടോടെയാണ് തിരുവനന്തപുരം വഴി ഡൽഹിയിലേക്ക് തിരിച്ചുപോവുക.

2019ലെ തെരഞ്ഞെടുപ്പ് കാലത്തും മോദി സമാനമായ രീതിയിൽ ധ്യാനം നടത്തിയിരുന്നു. കലാശക്കൊട്ട് കഴിഞ്ഞ്, ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന്റെ ഭാഗമായ സമുദ്രനിരപ്പിൽ നിന്ന് 11,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രുദ്രദാന ഗുഹയിൽ മോദി 17 മണിക്കൂർ ധ്യാനമിരുന്നു. ഗുഹയിൽ ധ്യാനമിരിക്കുന്ന ചിത്രം മോദി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ചിത്രം വൈറലുമായി. തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പേ, മോദിയുടെ ‘ധ്യാനചിത്രം’ വലിയ രാഷ്ട്രീയ ചർച്ചക്കും വഴിവെച്ചു.

ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെക്കെ ഇന്ത്യയിലെ പ്രചാരണത്തിൽ ബിജെപി പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തെക്കെ ഇന്ത്യയിൽ പ്രചാരണം നടത്തുന്നതിനൊപ്പം തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലും മോദി തുടർച്ചയായി സന്ദർശനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴും തെക്കെ ഇന്ത്യയിൽ തന്നെയാണ് മോദി.

 

 

Read More: ‘യമുനയിലെ അനധികൃത നിർമ്മാണം നീക്കുന്നതിൽ ഭഗവാനു സന്തോഷമേ ഉണ്ടാകൂ’ : യമുനാ നദീതടത്തിൽ അനധികൃതമായി നിർമ്മിച്ച ശിവക്ഷേത്രം നീക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്

Read More: സ്വർണ കടത്ത്; ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫ് പിടിയിൽ

Read More: ഇനിമുതൽ വിദ്യാർഥികൾക്കുള്ള കെ.എസ്.ആർ.ടി.സി യാത്രാ ഇളവിന് ഓൺലൈൻ രജിസ്ട്രേഷൻ: അപേക്ഷിക്കേണ്ടത് ഇങ്ങനെ:

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • India
  • News
  • Top News

‘മോദി കാ പരിവാര്‍’ എന്ന ടാഗ് ലൈന്‍ ഇനി വേണ്ട; സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കണമെന്ന് ആവശ്യ...

News4media
  • India
  • News
  • Top News

വിദേശ പര്യടനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; ആദ്യ യാത്ര ഇറ്റലിയിലേക്കെന്ന് സൂചന

News4media
  • India
  • News
  • Top News

സത്യപ്രതിജ്ഞക്കിടെ അപ്രതീക്ഷിത അതിഥി; അജ്ഞാത ജീവിയുടെ ദൃശ്യങ്ങൾ വൈറൽ, വീഡിയോ കാണാം

News4media
  • Kerala
  • News
  • Top News

വിവേകാനന്ദപ്പാറയിൽ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി നരേന്ദ്ര മോദി; മടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]