കൊച്ചി: കോണ്‍വെര്‍ജെന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡില്‍ (സി.ഇ.എസ്.എല്‍) നിന്നും 1,200 ഇലക്ട്രിക് ബസുകള്‍ വിതരണം ചെയ്യുന്നതിനും വിന്യസിക്കുന്നതിനുമുള്ള കരാര്‍ പ്രമുഖ ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ഗ്രീന്‍സെല്‍ മൊബിലിറ്റി നേടി.
പി.എം ഇ ബസ് സേവാ പദ്ധതിക്ക് കീഴിലാണ് കരാര്‍ നൽകിയിരിക്കുന്നത്. 472 ബസുകള്‍ മദ്ധ്യപ്രദേശിലെ ആറ് നഗരങ്ങളില്‍ വിന്യസിക്കും.
ഗ്രീന്‍സെല്‍ മൊബിലിറ്റിയുടെ 900 ബസുകള്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും സര്‍വീസ് നടത്തുന്നുണ്ട്.
സീറോ എമിഷന്‍ ഇലക്ട്രിക് ബസുകള്‍ വഴി ബഹുജന ഗതാഗതത്തെ പരിവര്‍ത്തനം ചെയ്യുക എന്ന ദൗത്യത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ പദ്ധതികളെന്ന് ഗ്രീന്‍സെല്‍ മൊബിലിറ്റിയുടെ എം.ഡിയും സി.ഇ.ഒയുമായ ദേവേന്ദ്ര ചൗള അറിയിച്ചി.,
ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്ററിലധികം ദൂരം, ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ എനര്‍ജി ഒപ്രിമൈസേഷന്‍സീറോ ടെയില്‍ പൈപ്പ് എമിഷന്‍എയര്‍ കണ്ടീഷനിംഗ്റിയല്‍ടൈം ട്രാക്കിംഗ്സി.സി.ടി.വി നിരീക്ഷണം എന്നിവയുണ്ട്.