പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സമരത്തിനിറങ്ങിയ എസ്എഫ്‌ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, സമരം ചെയ്ത് ഉഷാറാകട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. (Plus one seat crisis: Minister V Sivankutty mocks SFI strike)
“സമരം ചെയ്‌തൊക്കെ അവര് പഠിച്ച് വരട്ടേന്ന്… ഇങ്ങനെയൊക്കെയല്ലേ അവര് കാര്യങ്ങള് പഠിച്ചു വരാന്‍ പറ്റുകയുള്ളൂ. അവര്‍ എന്താണ് മനസ്സിലാക്കിയിരിക്കുന്നത് എന്നറിയില്ല. തെറ്റിദ്ധാരണയാകാം. എസ്എഫ്‌ഐക്കാര്‍ എല്ലാക്കാര്യങ്ങളും മനസ്സിലാക്കണമെന്നില്ലല്ലോ. നാളെ അവരെ മനസ്സിലാക്കിക്കാം. മലബാര്‍ മേഖലയില്‍ പ്ലസ് വണ്ണിന് സീറ്റ് ക്ഷാമമില്ല,” – മന്ത്രി വി ശിവൻകുട്ടിയുടെ വാക്കുകൾ.
അതേസമയം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ മലപ്പുറം കലക്ടേറ്റിലേക്ക് മാര്‍ച്ച് നടത്തി. സമരം എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണം. ഇടതുസര്‍ക്കാരില്‍ നിന്ന് വിദ്യാര്‍ത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങള്‍ സമരം ചെയ്യാതിരുന്നതെന്നും അഫ്‌സല്‍ പറഞ്ഞു.
Read More: മലയാളികൾ കാത്തിരുന്ന കല്യാണ പൂരം ഇനി ഒടിടിയിലേക്ക്..!
Read More: കേരളത്തിന്റെ പേര് മാറും കേട്ടോ; പ്രമേയം ഐകകണ്‌ഠേന അംഗീകരിച്ച് നിയമസഭ