ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം
ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയും തടിയമ്പാട് സ്വദേശിയുമായ ഹെയ്സൽ ബൈൻ (4) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഒൻപതിന് സ്കൂൾ മുറ്റത്തുവെച്ചായിരുന്നു അപകടമുണ്ടായത്. രാവിലെ സ്കൂളിലേക്ക് എത്തിയതായിരുന്നു വിദ്യാർഥി ബസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു അപകടം.
മറ്റൊരു സ്കൂൾ ബസ് കുട്ടിയെ ഇടിക്കുകയും ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നുമാണ് സൂചന. ഉടൻ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുപ്പനേരി ഇനായത്ത് ഇന്ന കുട്ടിക്കും അപകടത്തിൽ പരിക്കേറ്റതായി വിവരമുണ്ട്. ഈ കുട്ടിയേയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊഴിൽ മോഷണം,ഒഴിവുസമയങ്ങളിൽ പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റിൽ
പത്തനംതിട്ട പെരുമ്പെട്ടിയിൽ 17 കാരിയെ ലൈംഗികപീഡനത്തിനിരയാക്കിയതിന് പെരുമ്പെട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ പിടികൂടി.
മല്ലപ്പള്ളി മടുക്കോലി സ്വദേശിയായ കൊട്ടകപ്പറമ്പിൽ മനു കെ.എം (28) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച്, വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് കുട്ടിയുടെ വീട്ടിലെത്തി ഒന്നിലധികം തവണ പീഡിപ്പിക്കുകയായിരുന്നു.
മോഷണക്കേസുകളുൾപ്പടെ നിരവധി കേസിൽ പ്രതിയായ മനു സംഭവത്തെ തുടർന്ന് ഒളിവിൽപ്പോയിരുന്നു.
ഒളിവിൽപ്പോയ പ്രതിയെ പെരുമ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ ബി, സിവിൽപോലീസ് ഓഫീസർമാരായ അലക്‌സ്, അഭിജിത്ത് എന്നിവർ അടങ്ങുന്ന സംഘം എരുമേലിയിൽ നിന്നും പിടികൂടുകയായിരുന്നു.
പോക്‌സോ കേസിലേക്ക് അറസ്റ്റിലായ മനു തിരുവല്ല, റാന്നി, കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, കീഴ്വായ്പൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിലും പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.









