web analytics

അമേരിക്കയിലെ കോളറാഡോയിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക്

അമേരിക്കയിലെ കോളറാഡോയിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക്

വടക്കുകിഴക്കൻ കോളറാഡോയിലെ ഫോർട്ട് മോർഗൻ മുനിസിപ്പൽ എയർപോർട്ടിന് സമീപമാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്.

സെസ്‌ന 172 വിമാനവും എക്‌സ്ട്ര എയർക്രാഫ്റ്റ് കൺസ്ട്രക്ഷൻ ഇഎ300 വിമാനവും തമ്മിലായിരുന്നു കൂട്ടിയിടി. രണ്ട് വിമാനങ്ങളിലായി നാലുപേർ സഞ്ചരിക്കുകയായിരുന്നു.

ആകാശ സമരം പിൻവലിച്ചെങ്കിലും കണ്ണൂരില്‍ രക്ഷയില്ല; ഇന്നും എയര്‍ ഇന്ത്യ എക്സ്​പ്രസിന്‍റെ വിമാനങ്ങള്‍ റദ്ദാക്കി

പരിക്കേറ്റവരിൽ ഒരാളെ ലഘു പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയുടെ പിന്നാലെ വിമാനങ്ങൾ പൊട്ടിത്തെറിച്ചതായും അധികൃതർ അറിയിച്ചു.

സംഭവത്തെ കുറിച്ച് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.

(അമേരിക്കയിലെ കോളറാഡോയിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം)

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശി

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു.

മലയാളിയുള്‍പ്പെടെ രണ്ട് വിദ്യാര്‍ഥികള്‍ പറത്തിയ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീഹരി സുകേഷ് ആണ് അപകടത്തില്‍പ്പെട്ട മലയാളി.

സാവന്ന മെയ് റോയ്സ് എന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ട മറ്റൊരു വിദ്യാര്‍ഥി. കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയില്‍ ചൊവ്വാഴ്ച ആയിരുന്നു അപകടം നടന്നത്.

പരിശീലന പറക്കലിനിടെ ഇരുവരും ഒരേ സമയം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം.

പരിശീനത്തിന് ഉപയോഗിക്കുന്ന ചെറിയ റണ്‍വേയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലെ ആയിരുന്നു അപകടം നടന്നത്.

ഹാര്‍വ്‌സ് എയര്‍ പൈലറ്റ് പരിശീലന സ്‌കൂളിന്റെ സിംഗിള്‍ എഞ്ചിന്‍ വിമാനങ്ങളായ സെസ്‌ന 152, സെസ്‌ന 172 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തിന് പിന്നാലെ ഹാര്‍വ്‌സ് എയറിൻ്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.



spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img