web analytics

വാദിയുടേയും പ്രതിയുടേയും ഫോൺ നമ്പർ മാറി; ഫോൺ നമ്പർ ലൊക്കേഷൻ വഴി പ്രതിയെ പിടിക്കാനെത്തിയ പോലീസ് വളഞ്ഞത് പരാതിക്കാന്റെ വീട്; പരാതിക്കാരനെ കണ്ടതോടെ അമളി മനസിലായ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കയറിയതാണെന്ന് പറഞ്ഞ് തടിതപ്പി

കാസർകോട്: ഫോൺ നമ്പർ ലൊക്കേഷൻ വഴി പ്രതിയെ പിടിക്കാനെത്തിയ പോലീസ് വളഞ്ഞത് പരാതിക്കാന്റെ വീട്. വീട് വളഞ്ഞ ശേഷം പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൊബൈൽ നമ്പർ മാറിപ്പോയതോടെയാണ് പരാതിക്കാരന്റെ വീട് വളയാൻ കാരണമായാതെന്നാണ് ലഭിക്കുന്ന വിവരം. ബേത്തൂർപാറയിൽ സ്കൂൾ പരിസരത്ത് മയക്കുമരുന്ന് വ്യാപാരം നടത്തുന്നുവെന്ന് സംശയിച്ച് ചിലരെ ചോദ്യം ചെയ്തതിന് ബേത്തൂർപാറ സ്വ​ദേശി കെ സച്ചിനെ ഒരു സംഘം മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സച്ചിൻ പ്രതികൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.

പ്രതിയുടേതെന്ന് കരുതി പരാതിക്കാരന്റെ ഫോൺ നമ്പറിന്റെ ലൊക്കേഷൻ തിരഞ്ഞാണ് പൊലീസ് സച്ചിന്റെ വീട്ടിൽ എത്തുന്നത്. സച്ചിന്റെ അച്ഛനോട് മകനെ പുറത്തിറക്കണമെന്ന് പറഞ്ഞ പൊലീസിന് പരാതിക്കാരനെ കണ്ടതോടു കൂടിയാണ് അബദ്ധം മനസ്സിലായത്. വീടിന് ചുറ്റിലും അഞ്ച് പൊലീസുകാരുണ്ടായിരുന്നതായി സച്ചിൻ പറഞ്ഞു. അബദ്ധം സംഭവിച്ചുവെന്ന് മനസ്സിലായതൊടെ അന്വേഷണത്തിന്റെ ഭാഗമായി കയറിയതാണെന്ന് പറഞ്ഞ് എസ്ഐയും സംഘവും മടങ്ങുകയായിരുന്നു.

ഫെബ്രുവരി 27-ന് നടന്ന സംഭവത്തിൽ എട്ടുപേരെ പ്രതി ചേർത്തിരുന്നെങ്കിലും രണ്ടുപേരെ മാത്രമാണ് പൊലീസിന് പിടിക്കാനായത്. സംഭവത്തിൽ പ്രദേശത്തെ സംഘടനകളും രാഷ്ട്രീയ പാർട്ടിയും രംഗത്തുവന്നതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. അന്വേഷണത്തിൽ പ്രധാന പ്രതികൾ ബേത്തൂർപാറ, പരപ്പ ഭാഗങ്ങളിലുണ്ടെന്നും ഉടൻ പിടിക്കാനാകുമെന്നുമാണ് പൊലീസ് നൽകിയ വിവരം.

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img