സമൂഹ മാധ്യമ ഉപയോക്താക്കളെ ഒരേ സമയം ഞെട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഒരു പൈലറ്റ് താൻ ഓടിക്കുന്ന വിമാനത്തിന്റെ വിൻഡ് ഷീൽഡ് വൃത്തിയാക്കുന്ന കാഴ്ചയാണ് നെറ്റിസൺസിന്റെ ഇടയിൽ ചിരി പടർത്തിയത്.Pilot’s ‘Windshield Cleaning’ video goes viral on social media
പാകിസ്ഥാന്‍ എയർലൈനിന്‍റെ പൈലറ്റ് ആണ് വീഡിയോയിലെ താരം. തന്‍റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് കോക്ക്പിറ്റില്‍ തൂങ്ങിക്കിടന്ന് ഒരു ബസിന്‍റെയോ ട്രക്കിന്‍റെയോ ഒക്കെ മുന്‍വശത്തെ ചില്ല് വൃത്തിയാക്കുന്നതിന് സമാനമായി ഒരു തുണി കൊണ്ട് തുടക്കുന്നത് വീഡിയോയില്‍ കാണാം.
കോക്പിറ്റ് വിന്‍റോയുടെ മുകളില്‍ ഇരുന്ന് കൊണ്ട് ശരീരത്തിന്‍റെ പകുതിയോളം വിമാനത്തിന് പുറത്തേക്കിട്ട് ഏറെ സാഹസികമായാണ് അദ്ദേഹം തന്‍റെ വിമാനത്തിന്‍റെ ചില്ല് വൃത്തിയാക്കുന്നത്.
സാധാരണ ഓട്ടോയും ബസ്സും ഒക്കെ വൃത്തിയാക്കുന്ന അതേ രീതിയിലാണ് പൈലറ്റ് വിമാനത്തിന്റെ ഗ്ലാസും വൃത്തിയാക്കുന്നത്. ‘ഇദ്ദേഹം പണ്ട് ടാക്സി ഡ്രൈവർ ആയിരുന്നിരിക്കാം’ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുന്നത്. വീഡിയോ കാണാം.