web analytics

നൂറു കണക്കിന് അടി മുകളിൽ വച്ച് വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണു; വിമാനം തനിയെ പറന്നത് 10 മിനിറ്റ്….! തുണയായത് ആ രക്ഷകൻ:

നൂറു കണക്കിന് അടി മുകളിൽ വച്ച് വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണാൽ എന്താവും അവസ്ഥ..? വിമാനം തകരാൻ വരെ സാധ്യത ഉണ്ട് അല്ലെ..? എന്നാൽ അത്തരമൊരു സംഭവത്തിൽ നിന്നും വിമാനവും യാത്രികരും രക്ഷപെട്ട സംഭവമാണ് ഇപ്പോൾ പുറത്തു വരുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 17നു ആണ് സംഭവം നടന്നത്. 199 യാത്രക്കാരും 6 ജീവനക്കാരുമായി ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്നു സ്പെയിനിലെ സവിലിലേക്കു പറന്ന ലുഫ്താൻസ വിമാനത്തിലാണ് സംഭവം ഉണ്ടായത്.

യാത്രയ്ക്കിടെ പൈലറ്റ് ശുചിമുറിയിൽ പോയപ്പോൾ കോക്പിറ്റിലുള്ള സഹപൈലറ്റ് കുഴഞ്ഞുപോകുകയിരുന്നു. അബോധാവസ്ഥയിലേക്ക് പോകാനൊരുങ്ങിയ സഹപൈലറ്റ് പരിഭ്രാന്തിയിൽ പല നിയന്ത്രണസംവിധാനങ്ങളും പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോപൈലറ്റ് മോഡിൽ ആയിരുന്നതിനാൽ വിമാനം സുഗമമായി യാത്ര തുടർന്നു.

ശുചിമുറിയിൽനിന്നു തിരിച്ചെത്തിയ പൈലറ്റ് പതിവുപോലെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സഹപൈലറ്റിന്റെ ‘അനുമതി’ കിട്ടിയില്ല. തുടർന്ന് പൈലറ്റ് വാതിൽ തുറക്കാനുള്ള എമർജൻസി കോഡ് ടൈപ്പ് ചെയ്യാനൊരുങ്ങി.

ഇതിനിടയിൽ സഹപൈലറ്റ് എങ്ങനെയോ വാതിൽ തുറന്നുകൊടുത്തു. നിയന്ത്രണം ഏറ്റെടുത്ത പൈലറ്റ് വിമാനം മഡ്രിഡിൽ അടിയന്തരമായി ഇറക്കി സഹപൈലറ്റിനെ ആശുപത്രിയിലാക്കി. ജർമൻ വാർത്താ ഏജൻസി ഡിപിഎ ആണ് വിവരം പുറത്തുവിട്ടത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img