web analytics

സഹോദരനെ അപായപ്പെടുത്താൻ കടയിലേക്ക് മിനി ലോറി ഇടിച്ചു കയറ്റി; ഉമ്മർ ചാടി മാറി; അപകടത്തിൽ പരുക്കേറ്റത് മറ്റൊരാൾക്ക്

മലപ്പുറം: സഹോദരനെ അപായപ്പെടുത്താൻ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റി. പരിക്കേറ്റത് ഇതര സംസ്ഥാന തൊഴിലാളിക്ക്. മലപ്പുറം കോട്ടക്കലിൽ ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം.

അനിയൻ ജ്യേഷ്ഠനെ ലോറി ഇടിപ്പിച്ചു കൊലപെടുത്താൻ നോക്കിയപ്പോൾ ജ്യേഷ്ഠൻ ചാടി രക്ഷപ്പെട്ടു. ഇതോടെ റോഡിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു.

വെസ്റ്റ്ബംഗാള്‍ സ്വദേശി മൻസൂറിനാണ് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൻസൂറിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

കൊലപാതക ശ്രമത്തിന് കോട്ടയ്ക്കല്‍ തോക്കാംപാറ സ്വദേശി അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരൻ ഉമ്മറിനെ വാഹനമിടിച്ച്‌ അപായപ്പെടുത്താനായിരുന്നു അബൂബക്കറിന്റെ നീക്കം. അതിനായി കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img