അലന്‍ വോക്കറുടെ പരിപാടിക്കിടെ ഫോണുകള്‍ മോഷണം പോയ സംഭവം; ഐഫോണുകളില്‍ നിന്നുംനിർണ്ണായക വിവരം ! ഫോൺ എത്തിയത് ഡല്‍ഹിയിലെ ചോര്‍ ബസാറിൽ

അലന്‍ വോക്കറുടെ പരിപാടിക്കിടെ കൊച്ചിയിൽ നിന്നും വ്യാപകമായി മോഷണം പോയ മൊബൈല്‍ ഫോണുകള്‍ എത്തിയത് ഡല്‍ഹിയിലെ ചോര്‍ ബസാറിലെന്നു വിവരം. മൂന്ന് ഐഫോണുകളില്‍ നിന്നും ശേഖരിച്ച വിവരത്തില്‍ നിന്നാണ് സൂചന ലഭിച്ചത്.Phones stolen during Alan Walker’s show arrive at Delhi’s Chor Bazar

ഇതോടെ, സംഭവം ആസൂത്രിതമെന്ന നിഗാനത്തിൽ പൊലീസ് ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ ഇന്നലെ ഡല്‍ഹിയിലേക്ക് പോയി. ഫോണുകള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് മോഷണ സംഘം.

ഫോണുകള്‍ പൊളിച്ച് പാര്‍ട്‌സ് ആക്കി വില്‍ക്കുന്നതാണ് ഈ സംഘത്തിന്റെ രീതി. പ്രോസസര്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള ഭാഗങ്ങള്‍ ഏജന്റുമാര്‍ മുഖേന മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് തന്നെയാണ് വില്‍ക്കുന്നത്. ഫോണിന്റെ ഐഎംഇഐ നമ്പര്‍ പിന്തുടര്‍ന്ന് പൊലീസ് എത്തുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

മോഷ്ടിക്കപ്പെട്ട ഫോണുകളെല്ലാം നിലവില്‍ സ്വിച്ച് ഓഫ് ആണ്. വന്‍ ജനത്തിരക്കുള്ള റാലി, സംഗീത പരിപാടി എന്നിവയില്‍ കടന്നുകയറി മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന അസ്ലം ഖാന്‍ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പാെലീസ് ശേഖരിക്കും.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

ഇനി ഒരൽപ്പം വിശ്രമമാകാം… മാറ്റമില്ലാതെ തുടർന്ന് സ്വർണവില

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സർവ്വകാല റെക്കോർഡിൽ...

Related Articles

Popular Categories

spot_imgspot_img