web analytics

ഉത്സവപ്പറമ്പിൽ ഗാനമേള കേൾക്കാനെത്തിയ യുവാവിനെ ക്രൂരമായി മർദിച്ച് പെരുനാട് എസ്ഐയും സിവിൽ പൊലീസ് ഓഫിസറും;തലയ്ക്കും പിടലിക്കും ചെവിയിലും അടിച്ചെന്ന് പരാതി; പോലീസുകാർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി യുവാവ്

റാന്നി ∙ ഉത്സവപ്പറമ്പിൽ ഗാനമേള കേൾക്കാനെത്തിയ യുവാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി. റാന്നി മന്ദിരം ആശാരിപറമ്പിൽ എസ്.അജിത്താണ് പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചെന്ന്  ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി റാന്നി ഡിവൈഎസ്പിക്കു നിർദേശം നൽകി. പുതുശേരിമല കരണ്ടകത്തുപാറ ശിവക്ഷേത്രത്തിൽ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ഗാനമേള ആസ്വദിച്ചു നിൽക്കെ പെരുനാട് പൊലീസ് സ്റ്റേഷനിലെ എസ്ഐയും സിവിൽ പൊലീസ് ഓഫിസറും ചേർന്ന് ബലമായി പിടിച്ച് മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ജീപ്പിലും മർദനം തുടർന്നതായി അജിത്ത് ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലുണ്ടും. തലയ്ക്കും പിടലിക്കും ചെവിയിലും അടിച്ചെന്നും അജിത്ത് പറഞ്ഞു. എന്തിനാണ് അടിക്കുന്നതെന്നു ചോദിച്ചപ്പോഴും മർദനം തുടർന്നു. അജിത്തിന്റെ ശരീരത്ത് അടിയേറ്റ പാടുകൾ തെളിഞ്ഞു കാണാം. അതേസമയം ഉത്സവപ്പറമ്പിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് അജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img