ബെല്‍ഗാവി: ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞ യുവാവിനെ ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ടു. ബെംഗളൂരു പന്‍ഗുള്‍ ഗല്ലിയിലെ അശ്വത്ഥാമ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. 19 കാരനായ ഉജ്ജ്വല്‍ നഗര്‍ സ്വദേശി യാസിറാണ് ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞത്.
സംഭവത്തിന് പിന്നാലെ നാട്ടുകാർ യുവാവിനെ പിടികൂടി പോസ്റ്റില്‍ കെട്ടിയിടുകയായിരുന്നു. പിന്നാലെ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി മാനസികവെല്ലുവിളി നേരിടുന്ന ആളാണെന്നും കുറച്ചുകാലമായി ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
വ്യാജ ആധാറുമായി താമസിച്ചത് 8 വർഷം; അങ്കമാലിയിൽ ബംഗ്ലാദേശികൾ പിടിയിൽ
കൊച്ചി: വ്യാജ ആധാറുമായി അനധികൃതമായി കുടിയേറി താമസിച്ച ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. എറണാകുളം അങ്കമാലിയിലാണ് സംഭവം. നിർമാണമേഖലയിലെ തൊഴിലാളികളായ മുനീറുൽ മുല്ല(27), അൽത്താഫ് അലി(30) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.
2017 മുതൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇവർ അങ്കമാലിയിൽ താമസിച്ചിരുന്നത്. അറസ്റ്റ് ചെയ്ത ഇരുവരേയും കോടതിയിൽ ഹാജരാക്കും. എറണാകുളം ജില്ലയിൽ മുൻപും ഇത്തരത്തിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് താമസിച്ചിരുന്നവരെ പോലീസ് പിടികൂടിയിരുന്നു.