web analytics

പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളോട് കൊടും ക്രൂരത; സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺസുഹൃത്ത് കുറുപ്പംപടി പോലീന്റെ പിടിയിൽ; അമ്മയും സംശയ നിഴലിൽ

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ. പരാതിയെ തുടർന്ന് കുറുപ്പംപടി പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

അയ്യംപുഴ സ്വദേശിയായ ധനേഷിനെ പോലീസ് ഇന്നലെ രാത്രിയിലാണ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് വർഷമായി ഇയാൾ കുട്ടികളെ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് കേസ്.

പന്ത്രണ്ടും പത്തും വയസുള്ള കുട്ടികളും അമ്മയും യുവാവും ഒരുമിച്ചായിരുന്നു താമസം. ലോറി ഡ്രൈവറായ ഇയാൾ ശനി, ഞായർ ദിവസങ്ങളിലാണ് വീട്ടിൽ എത്താറുള്ളത്.

ഈ സമയത്തെല്ലാം ഇയാൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുമെന്നാണ് പരാതി. ഇളയകുട്ടി കൂട്ടികാരിയോട് ഇക്കാര്യം പറയുകയും ഇതുസംബന്ധിച്ച് ഒരു കുറിപ്പ് എഴുതുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇത് യാദൃശ്ചികമായി ഒരു അദ്ധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടതോടുകയായിരുന്നു.

അധ്യാപിക കുട്ടിയോട് ഇക്കാര്യത്തെപറ്റി വിശദമായി സംസാരിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

അമ്മയുടെ അറിവോടെയാണോ ഈ പീഡനം നടന്നത് എന്നാണ് പോലീസ് പരിശോധിക്കുന്നത്. രണ്ട് വർഷമായി നടക്കുന്ന പീഡനം അമ്മ അറിഞ്ഞില്ലേ എന്നാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്.

തട്ടുകട സൗഹൃദം, ലഹരിക്കച്ചവടം; ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും അടുത്ത കൂട്ടുകാർ

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img