web analytics

മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപണം; ഡോക്ടറെ ആക്രമിച്ച് രോഗി, കല്ലെടുത്ത് തലയ്ക്കടിക്കാൻ ശ്രമം

കോഴിക്കോട്: ഡോക്ടർക്കുനേരെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയുടെ ആക്രമണം. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ ഡോക്ടർ സുസ്മിത്തിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി 12 മണിക്കായിരുന്നു ആക്രമണം നടന്നത്. വാഹനാപകടത്തിൽ പരിക്കേറ്റാണ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയത്.

ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പറഞ്ഞ് ഇയാൾ അസഭ്യ വർഷം നടത്തുകയായിരുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെത്തി ഇയാളെ ഗേറ്റിന് പുറത്താക്കി. എന്നാൽ പുറത്ത് പതുങ്ങിയിരുന്ന ഇയാൾ ഡോക്ടർ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങിയതോടെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് ഉൾപ്പെടെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രോഗി അമിതമായി മദ്യപിച്ചിരുന്നെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Read Also: ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് നീർനായകൾ; മൂന്ന് പേർക്ക് കടിയേറ്റു

Read Also: ശ്രദ്ധിക്കണേ മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടേ… ആറു ജില്ലകളിൽ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img