പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫ് കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലാണ് ജെയ്സൺ കീഴടങ്ങിയത്. ഈ മാസം 13-ന് മുമ്പ് പൊലീസിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, തനിക്കെതിരെയുള്ളത് വ്യാജ കേസെന്ന് ജെയ്സൻ ജോസഫ് ആരോപിച്ചു. താൻ വിദ്യാർത്ഥിനിയെ മർദ്ദിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിൻ്റെ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള കേസ്. നിയമപരമായും രാഷ്ട്രീയപരമായും കേസിനെ നേരിടുമെന്നും ജെയ്സൻ ജോസഫ് പറഞ്ഞു. കോടതി വിധി മാനിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരായത്. പാർലമെൻ്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത്പക്ഷത്തെ ആക്രമിക്കാനാണ് തനിക്കെതിരെയുള്ള ഈ പരാതിയെന്നും ജെയ്സൺ പറഞ്ഞു.
ഡിസംബർ 20-നാണ് നിയമ വിദ്യാർഥിനിക്ക് മർദനമേറ്റത്. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയാറാകാതിരുന്നതും നേരത്തെ വിവാദമായിരുന്നു.
Read Also: കൊച്ചിയിലെ ഹോസ്റ്റലിൽ കോളജ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ