നടുറോഡിൽ സ്ത്രീകൾ തമ്മിൽ കയ്യാങ്കളി; അതും മദ്യലഹരിയിൽ
പത്തനംതിട്ട: പത്തനംതിട്ട നഗരമധ്യത്തിലെ കണ്ണംകരയിൽ നടുറോഡിൽ സ്ത്രീകൾ തമ്മിൽ കയ്യാങ്കളി. ഇന്നലെ രാത്രി മദ്യലഹരിയിലായ ഇതരസംസ്ഥാനക്കാരായ സ്ത്രീകളാണ് തമ്മിൽത്തല്ലിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
റോഡിൽ കിടന്ന് പരസ്പരം ആക്രമിച്ച സ്ത്രീകളുടെ തല്ല് നിയന്ത്രണാതീതമായതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു.
മദ്യലഹരിയിലുണ്ടായിരുന്ന ഇവർ ഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടർന്ന് പ്രദേശത്ത് ആശങ്കയുണ്ടായി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന നഗരത്തിലെ പ്രധാന മേഖലയിലാണ് സംഭവം നടന്നത്.
ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കണ്ണംകര മേഖലയിൽ അവധി ദിവസങ്ങളിൽ മദ്യപിച്ച് ഉണ്ടാകുന്ന സംഘർഷങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മുൻപ് പുരുഷന്മാർക്കിടയിലായിരുന്നു ഇത്തരം പ്രശ്നങ്ങളെങ്കിൽ, ഇപ്പോൾ സ്ത്രീകളും സമാനമായി കലഹമുണ്ടാക്കുന്നത് ആശങ്ക വർധിപ്പിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
സംഭവം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പത്തനംതിട്ട പോലീസ് സ്ത്രീകളെ അറസ്റ്റ് ചെയ്ത് സ്ഥലത്തുനിന്ന് മാറ്റി.
അടിപിടിയിൽ ചിലർക്കു പരിക്കേറ്റിട്ടുണ്ട്. കണ്ണംകര മേഖലയിൽ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും വർധിക്കുന്നതായി ചൂണ്ടിക്കാട്ടി, അവധി ദിവസങ്ങളിൽ പ്രത്യേക പോലീസ് പട്രോളിംഗ് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
English Summary
A group of intoxicated migrant women were involved in a violent street fight at Kannamkara in Pathanamthitta city on Saturday night. The clash, which disrupted traffic in a busy area, was brought under control after locals intervened and alerted the police. The women were arrested, and residents have demanded stricter policing, citing frequent alcohol-related disturbances in the area.
Pathanamthitta-Drunk-Women-Street-Fight-Kannamkara
Pathanamthitta, Kannamkara, street fight, migrant workers, women clash, alcohol abuse, law and order, Kerala news, police action









