വിമാനം കയറാൻ എത്തിയ യാത്രക്കാരന്റെ ഒറ്റ ചോദ്യത്തിൽ ഫ്‌ളൈറ്റ് വൈകിയത് മണിക്കൂറുകൾ. കൊൽക്കത്ത വിമാനത്താവളത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം.
(Passenger’s single question during check-in, flight delayed 6 hours)
കൊൽക്കത്തിൽ നിന്ന് പൂനെയിലേക്കുള്ള ഫ്‌ളൈറ്റ് ആണ് യാത്രക്കാരന്റെ ആശങ്ക മൂലം വൈകിയത്. വെള്ളിയാഴ്ച ഉച്ചയോടെ ചെക്ക്-ഇൻ ചെയ്യുന്നതിനിടെ യാത്രക്കാരൻ വിമാനത്തിൽ ബോംബ് ഉണ്ടോ എന്ന ആശങ്ക പങ്കുവച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ചോദ്യം കേട്ട സെക്യൂരിറ്റി ജീവനക്കാർ പരിഭ്രാന്തരായി. യാത്രക്കാരന്റെ സംശയം മാത്രമായിരുന്നെങ്കിലും അങ്ങിനെയങ്ങു വെറുതെ വിടാൻ പറ്റുമോ? വ്യാപക പരിശോധനയാണ് പിന്നീട് വിമാനത്തിനുള്ളിലും വിമാനത്താവളത്തിലും നടന്നത്.
നടപടിയുടെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാർ ഉടനടി പുറത്തിറക്കി. യാത്രക്കാരെയും അവരുടെ ബാഗുകളും അരിച്ചുപെറുക്കി പരിശോധിച്ച സുരക്ഷാ ജീവനക്കാർക്ക് ബോംബ് ഇല്ലെന്ന് ഉറപ്പുവരുത്തി.
ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവിൽ വൈകിട്ട് 5.30ഓടെ വിമാനം പൂനെയിലേക്ക് പറന്നു. തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണികൾ മൂലം യാത്രക്കാർ പലരും ഫ്ലൈറ്റ് യാത്രയിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതിന്റ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്.