web analytics

പരശുറാം എക്സ്പ്രസ്സ് നമ്മൾ ഇങ്ങ് എടുക്കുവാ;എന്നോടുള്ള കലിപ്പിന് ട്രെയിന്റെ മുന്നിൽ കയറി നിന്ന് പടമായാൽ ഞാൻ ഉത്തരവാദിയല്ല… തെറിയഭിഷേകത്തിന് വഴിയൊരുക്കി അനിൽ ബാലചന്ദ്രൻ

കോഴിക്കോട്: ട്രെയിനിൽ പരസ്യവുമായി മോട്ടിവേഷണൽ സ്പീക്കർ അനിൽ ബാലചന്ദ്രൻ. കോഴിക്കോട് സിഎസ്‌ഡബ്ള്യു‌എയുടെ ബിസിനസ് മീറ്റിനിടെ തെറിയഭിഷേകം നടത്തി വിവാദത്തിലായതിന് പിന്നാലെയാണ് അനിൽ ബാലചന്ദ്രൻ ട്രെയിനിൽ തന്റെ പരസ്യം നൽകിയിരിക്കുന്നത്.Motivational speaker Anil Balachandran with advertisement on the train

അനിൽ ​ബാലചന്ദ്രൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യം പതിപ്പിച്ച ട്രെയിനിന്റെ ഫോട്ടോ സഹിതമാണ് പോസ്റ്റ്.”പരശുറാം എക്സ്പ്രസ്സ് നമ്മൾ ഇങ്ങ് എടുക്കുവാ” എന്ന കുറിപ്പോടെയാണ് ഇന്ത്യൻ റെയിൽവേയിൽ നൽകിയ പരസ്യചിത്രം അനിൽ ബാലചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചത്.‌

July 4 മുതൽ നാഗർകോയിൽ ജംഗ്ഷൻ മുതൽ മംഗലാപുരം സെൻട്രൽ വരെ എന്നും കുറിച്ചിട്ടുണ്ട്. കൂടാതെ എന്നോടുള്ള കലിപ്പിന് ട്രെയിന്റെ മുന്നിൽ കയറി നിന്ന് പടമായാൽ ഞാൻ ഉത്തരവാദിയല്ല എന്ന പരിഹാസവും മോട്ടിവേഷണൽ സ്പീക്കറുടെ വകയായുണ്ട്.

മോട്ടിവേഷണൽ സ്പീച്ചിനിടെ തെറിയഭിഷേകം നടത്തിയ അനിൽ ബാലചന്ദ്രനെ കാണികൾ ഇറക്കിവിട്ട സംഭവം വൈറലായിരുന്നു. കോഴിക്കോട് സിഎസ്‌ഡബ്ള്യു‌എയുടെ ബിസിനസ് മീറ്റിനിടെയായിരുന്നു നാടകീയ രംഗങ്ങൾ.

അനിൽ ബാലചന്ദ്രനെ സദസ്യർ കൂകി വിളിച്ചാണ് പറഞ്ഞുവിട്ടത്. നാല് ലക്ഷം രൂപയും ജിഎസ്‌ടിയും അടക്കമാണ് ഇയാൾ പ്രതിഫലമായി വാങ്ങിയത്.

ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് അനിൽ ബാലചന്ദ്രൻ എത്തിയത് ഒരു മണിക്കൂർ വൈകിയാണ്. സ്‌റ്റേജിൽ കയറിയ ഇയാൾ ബിസിനസുകാരെ അസഭ്യം പറയാൻ തുടങ്ങി.

മാസങ്ങൾക്ക് മുമ്പ് തന്നെ പരിപാടിയുടെ പ്രതിഫലം താൻ വാങ്ങിയിരുന്നുവെന്നും, അതുകൊണ്ടുതന്നെ താൻ പറഞ്ഞത് സംഘാടകർക്ക് കേൾക്കേണ്ട ഗതികേടുണ്ടായെന്നുമായിരുന്നു ഇയാളുടെ ആമുഖപ്രസംഗം. ഇതോടെ കാണികൾ ക്ഷുഭിതരായി. തുടർന്ന് വളരെ കഷ്‌ടപ്പെട്ടാണ് സംഘാടകർക്ക് അനിലിനെ പുറത്തിറക്കാൻ കഴിഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

Related Articles

Popular Categories

spot_imgspot_img