ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ കൂടിക്കാഴ്ച വിവാദമായതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പത്തനംതിട്ടയിലെ ഇടതുസ്ഥാനാർത്ഥി തോമസ് ഐസക്ക്. ഇപി ജയരാജൻ- പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച്ച സിപിഎം ചർച്ച ചെയ്യുമെന്നും വളരെ നിഷ്ക്കളങ്കമായി ആരെങ്കിലുമായിട്ട് കൂടിക്കാഴ്ചയ്ക്ക് പോകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പറഞ്ഞതുതന്നെയാണ് സംഭവത്തിലെ വിലയിരുത്തല്‍. അതില്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ല. ഇത്ര വിവാദമായ കാര്യം നിശ്ചയമായും പാർട്ടി ഘടകത്തിൽ ചർച്ച ചെയ്യും. മുഖ്യമന്ത്രി പറഞ്ഞിടത്ത് നില്‍ക്കുന്നുവെന്നും ബാക്കി അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ പറയുമെന്നും ഐസക്ക് പറഞ്ഞു. അതോടൊപ്പം അടുത്ത അഞ്ച് വര്‍ഷം എംപി എന്ന നിലയില്‍ പത്തനംതിട്ടയില്‍ ഉണ്ടാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. വോട്ടിംഗ് ശതമാനത്തിൽ പത്തനംതിട്ട കണ്ടത് റെക്കോർഡ് തകർച്ചയാണെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.