web analytics

വഖഫ് നിയമ ഭേദഗതി ബില്ല്, വയനാട് പാക്കേജ്…പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; നാളെയാണ് ഇന്ത്യ ഉറ്റുനോക്കുന്ന പൊതുബജറ്റ്

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.

ഇന്ന് 11 മണിക്കാണ് സംയുക്ത സഭാ സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുക.

2024-25 വർഷത്തെ സാമ്പത്തിക സർവ്വെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സഭയിൽ വെക്കും.

നാളെയാണ് ഇന്ത്യ ഉറ്റുനോക്കുന്ന പൊതുബജറ്റ്. വയനാട് പാക്കേജ് ഉൾപ്പടെ കേരളം വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ യൂണിയൻ ബജറ്റിനെ നോക്കിക്കാണുന്നത്.

വഖഫ് നിയമ ഭേദഗതി ബില്ല് ഈ സമ്മേളനത്തിൽ പാസാക്കാൻ സാധ്യതയുണ്ട്. വഖഫ് ബില്ലിന്മേലുള്ള ജെപിസി റിപ്പോർട്ട് ഇന്ന് സഭയിൽ വെക്കും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സർവ്വകക്ഷി യോഗം ചേർന്നിരുന്നു.

ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇന്ന് സഭയിൽ വയ്ക്കുന്ന 2025-2026 സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഏറെ ആകാംക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.

രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദനത്തിൽ എന്ത് വളർച്ചയുണ്ടാകും. നടപ്പ് വർഷത്തിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാനായോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തവരുത്തുന്നതായിരിക്കും ഇന്നത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട്.

ഐഎംഎഫിന്റെ പ്രവചനം അനുസരിച്ച് 6.7 ശതമാനം വളർച്ചയാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം വളർച്ചാനിരക്ക് 7 ശതമാനത്തിന് മുകളിലാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img