ചോറിനൊപ്പം പൊടിച്ചു കൂട്ടാൻ ഒരു പപ്പടം ഉണ്ടെങ്കിൽ അന്നത്തെ ഊണ് കുശാലാണ്. പപ്പടം ഇഷ്ടമില്ലാതെ സദ്യ പൂർണമാവാറില്ല. എന്നാൽ പൊടിച്ചു കഴിക്കാൻ മാത്രമല്ല. കിടിലൻ കറിയും പപ്പടം കൊണ്ട് വെക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പപ്പടക്കറി ജോലിക്കും സ്കൂൾ കുട്ടികൾക്കും കൊണ്ടുപോകാൻ പറ്റുന്ന രുചികരമായ വിഭവമാണ്.
ചേരുവകൾ
*പപ്പടം – 2 എണ്ണം
*തേങ്ങ ചിരവിയത്– അര മുറി
*കടുക്– 1 ടിസ്പൂൺ
*കറിവേപ്പില – 1 തണ്ട്
*വെളിച്ചെണ്ണ– ടി ടേബിൾ സ്പൂൺ
*ജീരകം– 1/2 ടി സ്പൂൺ
*മഞ്ഞൾപ്പൊടി– ആവശ്യത്തിന്
*മുളകുപൊടി– 1 ടി സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും പൊട്ടിക്കുക. ഇതിലേക്ക് ചെറിയ കഷ്ണങ്ങളായി മുറിച്ചു വച്ച പപ്പടം ചേർക്കുക. തേങ്ങയും ജീരകവും മഞ്ഞൾപ്പൊടിയും കൂടി നന്നായി അരച്ചെടുത്തു ഇതിലേക്കു ചേർക്കുക. മുളക് പൊടി ചേർക്കുക. ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് തിളച്ച ഉടൻ ഇറക്കി വയ്ക്കാം.
Read Also: വായിൽ കപ്പലോടും രുചിയിൽ മുട്ട മഞ്ചൂരിയൻ