web analytics

പന്തീരാങ്കാവ് കേസിൽ വീണ്ടും ട്വിസ്റ്റ് ; ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു, കേസ് റദ്ദാക്കണം; പ്രതി ഹൈക്കോടതിയില്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറിയെന്നും ഭാര്യയോടൊപ്പം ഒരുമിച്ചു പോകാന്‍ തീരുമാനിച്ചെന്നും രാഹുൽ പറഞ്ഞു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. (Another twist in Pantheerankavu Domestic Violence case)

താനും ഭാര്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പായി. തെറ്റിദ്ധാരണകളെല്ലാം മാറി. ഒരുമിച്ച് ജീവിക്കാനാണ് താല്‍പ്പര്യം. കേസ് പിന്‍വലിക്കുകയാണെന്ന് കാണിച്ച് യുവതി സത്യവാങ്മൂലത്തില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. ഈ സത്യവാങ്മൂലം പരിഗണിച്ച് കേസ് റദ്ദാക്കണണെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇതിനോടകം നിരവധി വഴിത്തിരിവുകളാണ് ഉണ്ടായത്. ഭര്‍തൃവീട്ടില്‍ വെച്ച് മര്‍ദ്ദനമേറ്റതായി യുവതിയും കുടുംബവും പരാതി നല്‍കുന്നതോടെയാണ് കേസിന് തുടക്കം. മര്‍ദ്ദനമേറ്റതിന്റെ പാടുകളും യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചിരുന്നു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ, യൂട്യൂബ് വീഡിയോയിലൂടെ രാഹുല്‍ നിരപരാധിയാണെന്ന് പറഞ്ഞ് യുവതി പ്രത്യക്ഷപ്പെട്ടു. രാഹുല്‍ മര്‍ദ്ദിച്ചിട്ടുണ്ട്. എന്നാല്‍ അത് സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള പീഡനമായിരുന്നില്ല. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു രംഗത്ത് എത്തുകയായിരുന്നു.

Read More: രാഹുൽ പാലക്കാട്ടേക്ക്, ചേലക്കരയിൽ പരി​ഗണന രമ്യാ ഹരിദാസിന്; സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

Read More: ആശുപത്രിയിലേക്ക് ആംബുലൻസ് വരണമെങ്കിൽ ആകാശത്തിലൂടെ വരണം; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയ കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർമാരും ജീവനക്കാരും ഓക്‌സിജൻ സിലിണ്ടറുമായി ഓടിയത് 150 മീറ്റർ

Read More:  ആനക്കൊമ്പുകൾ മണ്ണിൽ കുഴിച്ചിട്ട ശേഷം സിമന്റ് തേച്ചു; കട്ടിലിനടിയിൽ ചാക്കിൽ പൊതിഞ്ഞും സൂക്ഷിച്ചു; കോതമം​ഗലത്ത് ആനവേട്ടക്കാരൻ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു പാലക്കാട്...

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി; മൂന്ന് മണിക്കൂറിൽ സമീപിച്ചത് നാൽപ്പതോളം പുരുഷന്മാർ !

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി ഹൈദരാബാദ് നഗരത്തിലെ സ്ത്രീസുരക്ഷയുടെ...

എറണാകുളം മുതൽ വയനാട് വരെ യെല്ലോ അലർട്ടിൽ… ഞായറാഴ്ച വരെ കേരളത്തിൽ പെയ്യാനിരിക്കുന്നത് ശക്തമായ മഴ

എറണാകുളം മുതൽ വയനാട് വരെ യെല്ലോ അലർട്ടിൽ... ഞായറാഴ്ച വരെ കേരളത്തിൽ...

ജോർജുകുട്ടിയുടെ മടക്കയാത്ര; ‘ദൃശ്യം 3’ പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ കളി തുടങ്ങാൻ ജീത്തു ജോസഫും സംഘവും

ജോർജുകുട്ടിയുടെ മടക്കയാത്ര; 'ദൃശ്യം 3' പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ...

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി എൻഎച്ച്എഐ

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി...

Related Articles

Popular Categories

spot_imgspot_img