web analytics

‘പാർട്ടി കഴിഞ്ഞു, കൊമ്പ് പോയി!’: പട്ടാള ക്യാമ്പിലെ ഡി.ജെ പാർട്ടിയും രണ്ട് കോടിയുടെ ആനക്കൊമ്പും!

‘പാർട്ടി കഴിഞ്ഞു, കൊമ്പ് പോയി!’: പട്ടാള ക്യാമ്പിലെ ഡി.ജെ പാർട്ടിയും രണ്ട് കോടിയുടെ ആനക്കൊമ്പും!

തിരുവനന്തപുരം ∙ പാങ്ങോട് സൈനിക ക്യാംപിൽ നിന്ന് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന ആനക്കൊമ്പുകൾ കാണാതായതായി പരാതി. ഉദ്യോഗസ്ഥർക്കായി ക്യാംപിൽ സംഘടിപ്പിച്ച ഡിജെ പാർട്ടിക്കുശേഷമാണ് മോഷണം ശ്രദ്ധയിൽപ്പെട്ടതെന്ന വിവരമാണ് ലഭിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പാർട്ടി നടത്തിപ്പിന് എത്തിയ സംഘത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 17 പേരെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തു.

രണ്ടു ദിവസം മുൻപ് നടന്ന പരിപാടിക്ക് ശേഷം ഓഫീസിൽ സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പുകൾ കാണാതായതായി അധികൃതർ കണ്ടെത്തി.

ഇതോടെ പരിപാടി സംഘടിപ്പിച്ച സംഘത്തെ ക്യാംപിലേക്ക് വിളിച്ചു വരുത്തി, തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി മൊഴി രേഖപ്പെടുത്തി. എന്നാൽ ഇവർക്ക് മോഷണത്തിൽ പങ്കുണ്ടെന്ന തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല.

അതീവ സുരക്ഷാ മേഖലയായ ക്യാംപിൽ പ്രവേശനത്തിനും പുറത്തേക്കിറങ്ങുന്നതിനും കർശന നിയന്ത്രണങ്ങളുള്ളതിനാൽ, സ്ഥലത്തെ സാഹചര്യം നന്നായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്ന സംശയം ശക്തമാകുന്നു.

ഉദ്യോഗസ്ഥരുടേയും ബന്ധപ്പെട്ടവരുടേയും മൊഴികൾ ശേഖരിച്ച് വിപുലമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു.

English Summary:

Two elephant tusks worth over ₹2 crore reportedly went missing from the Pangode Army camp in Thiruvananthapuram after a DJ party. Police questioned 17 people linked to the event, but no evidence has yet tied them to the theft. Investigation is ongoing.Two elephant tusks worth over ₹2 crore reportedly went missing from the Pangode Army camp in Thiruvananthapuram after a DJ party. Police questioned 17 people linked to the event, but no evidence has yet tied them to the theft. Investigation is ongoing.

pangode-army-camp-tusk-theft

Pangode, Army Camp, Theft, Elephant Tusk, Police Investigation, Thiruvananthapuram

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img