പാലക്കാട്: ഏറെ സംഘർഷ ഭരിതമായ പാലക്കാട് ഉപതെരഞ്ഞെടുപ്പ് അവസാനിച്ചു. 70.22 ശതമാനം പോളിങാണ് പാലക്കാട് രേഖപ്പെടുത്തിയത്. സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു.(Palakkad byelection polling 70%)
സമയം കഴിഞ്ഞതിന് ശേഷം വോട്ടർമാർക്ക് ടോക്കൺ നൽകിയാണ് വോട്ട് ചെയ്യിപ്പിച്ചത്. രാവിലെ ആറുമുതല്‍ തന്നെ പോളിങ് കേന്ദ്രങ്ങളില്‍ നീണ്ടനിരയാണ് കാണാനായത്. എന്നാൽ മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ 88-ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റ് മെഷീനിലുണ്ടായ തകരാര്‍ വോട്ടെടുപ്പ് വൈകിപ്പിച്ചു. രാവിലെ ഇവിടെ വോട്ട് ചെയ്യാൻ എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ വോട്ട് ചെയ്യാനാകാതെ മടങ്ങിയിരുന്നു. പിന്നീട് വൈകിട്ടാണ് വോട്ട് ചെയ്തത്.
അതേസമയം ഇരട്ട വോട്ട് ആരോപണത്തെ തുടർന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ എം ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തിയില്ല. സംഘർഷം ഒഴിവാക്കാനാണ് താൻ വോട്ട് ചെയ്യാതിരുന്നതെന്ന് എന്നാണ് കെ എം ഹരിദാസന്റെ പ്രതികരണം.