കൊച്ചി: മുംബൈ വ്യവസായിയിൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് പാല എംഎൽഎ മാണി സി കാപ്പനെ കുറ്റവിമുക്തനാക്കികൊണ്ട് കോടതി വിധി പറഞ്ഞത്. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2010ൽ മുംബൈ സ്വദേശിയായ ദിനേശ് മേനോനിൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയ ശേഷം തിരിച്ചു കൊടുക്കാതെ വഞ്ചിച്ചെന്നായിരുന്നു കേസ്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം നൽകി വഞ്ചിച്ചെന്നായിരുന്നു കേസ്. നഷ്ടപരിഹാരം സഹിതം 3.25 കോടി നൽകാമെന്ന് 2013ൽ കരാറുണ്ടാക്കിയിരുന്നു. എന്നാൽ ഈടായി നൽകിയ ചെക്കുകൾ മടങ്ങിയെന്നും വസ്തു ബാങ്കിൽ നേരത്തേ പണയം വച്ചിരുന്നതായിരുന്നെന്നും ദിനേശ് മേനോൻ പരാതിയിൽ പറഞ്ഞു. എന്നാൽ പണം വാങ്ങിയപ്പോൾ ഈടായി ഒന്നും നൽകിയിരുന്നില്ലെന്നായിരുന്നു മാണി സി കാപ്പന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് എംഎൽഎയെ കോടതി കുറ്റവിമുക്തനാക്കിയത്.