web analytics

ഷെയ്ൻ നി​ഗം സിനിമയിൽ പാടുന്നത് പാകിസ്താനി ഗായകൻ ആത്തിഫ് അസ്‌ലം; കൂടെ പാടുന്നത് സുപ്രസിദ്ധ ​ഗായിക; ആത്തിഫ് ഇന്ത്യൻ സിനിമയിൽ പാടുന്നത് ഏഴു വർഷത്തിനു ശേഷം; ‘ഹാൽ’ ഒരു പ്രണയകഥയാണ്

ഇന്ത്യൻ സംഗീത പ്രേമികൾക്കിടയിൽ ചിരപ്രസിദ്ധി നേടിയ പാകിസ്താനി ഗായകൻ ആത്തിഫ് അസ്‌ലം മലയാളത്തിലേക്ക്.’ആദത്’, ‘വോ ലംഹേ’, ‘പെഹലീ നസർ മേം’, ‘തേരാ ഹോനേ ലഗാ ഹൂം’ തുടങ്ങിയ ഗാനങ്ങളിലൂടെ സുപരിചിതനാണ് ആത്തിഫ് അസ്‌ലം. ജെ വി ജെ പ്രൊഡക്ഷൻസ് നിർമ്മിച്ച് പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രമായ ‘ഹാലി’ലൂടെയാണ് ആത്തിഫ് മോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പാകിസ്താനി കലാകാർക്ക് സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പിൻവലിക്കപ്പെട്ടത്. വിദേശത്തുവെച്ച് ഗാനത്തിന്റെ റെക്കോർഡിങ് പൂർത്തിയായെന്നും, ആത്തിഫിനൊപ്പം ഗാനം ആലപിക്കുന്നത് പ്രശസ്തയായ ഒരു ഗായികയുമാണെന്നാണ് വിവരം. ഏഴു വർഷത്തിനു ശേഷമാണ് ആത്തിഫ് ഒരു ഇന്ത്യൻ സിനിമയ്ക്കുവേണ്ടി പിന്നണി പാടുന്നത്. നവാഗതനായ നന്ദഗോപൻ വി ആണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗാനരചന മൃദുൽ മീറും നീരജ് കുമാറും ചേർന്നാണ്.

സംഗീതത്തിന് പ്രാധാന്യം നൽകുന്ന ‘ഹാൽ’ ഒരു പ്രണയകഥയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഷെയ്ൻ നിഗത്തിന്റെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ്. മെയ് ആദ്യവാരം കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. കോഴിക്കോട്, മൈസൂർ, ജോർദ്ദാൻ തുടങ്ങിയ ലൊക്കേഷനുകളിൽ ചിത്രീകരണം നടക്കും. തമിഴ് ചിത്രമായ മദ്രാസക്കാരൻ പൂർത്തിയാക്കി മെയ് ആദ്യവാരത്തോടെ ഷെയ്ൻ നിഗം ചിത്രത്തിൽ ജോയിൻ ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് പ്ലാൻ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആണ്.

Read Also:അയ്യോ അത് എന്റേതല്ല; യാമിക എന്റെ മകളല്ല; ഇല്ലാത്ത മകളുടെ അവകാശം കെട്ടി ഏൽപ്പിക്കരുതെ; നവ്യനായർ പ്രതികരിക്കുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img