ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ.
കഴിഞ്ഞ ദിവസം പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇത്.
ഭീകരാക്രമണം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് അതിർത്തി അടച്ചത്.
അഫ്ഗാൻ അതിർത്തിക്കടുത്തുള്ള വടക്കൻ വസീറിസ്ഥാൻ ജില്ലയിലെ മിർ അലി പ്രദേശത്ത് സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേർആക്രമണം ഉണ്ടായത്.
തുടർന്നാണ് അഫ്ഗാനിസ്ഥാനുമായുള്ള ഗുലാം ഖാൻ അതിർത്തി ക്രോസിംഗ് അടച്ചിട്ടതായി മുതിർന്ന പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രധാനപ്പെട്ട അതിർത്തിയാണ് ഗുലാം ഖാൻ. വടക്കൻ വസീരിസ്ഥാൻ മേഖലയിലേക്കും പുറത്തേക്കും ഇതുവഴിയാണ് പ്രധാനമായും ചരക്കുഗതാഗതം നടക്കുന്നത്.
എന്നാൽ അതിർത്തി വീണ്ടും തുറക്കുന്നതിനുള്ള സമയപരിധി തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന. മുൻപ്, വെടിവയ്പ്പുകളെത്തുടർന്ന് ഇരു രാജ്യങ്ങളും തോർഖാമിലെയും തെക്കുപടിഞ്ഞാറൻ ചാമൻ അതിർത്തി ക്രോസിംഗുകൾ അടച്ചിരുന്നു.
സ്ഥിതിഗതികൾ പരിഹരിക്കപ്പെടുന്നതുവരെ പൗരന്മാരോടും വ്യാപാരികളോടും യാത്രക്കാരോടും ഈ വഴി ഒഴിവാക്കാനും ടോർഖാം അല്ലെങ്കിൽ സ്പിൻ ബോൾഡാക്ക് പോലുള്ള മറ്റ് ക്രോസിംഗുകൾ ഉപയോഗിക്കാനും അഫ്ഗാൻ അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
English Summary :
Pakistan Closes Key Border with Afghanistan
Pakistan has shut down a major border crossing with Afghanistan following a suicide attack on a military convoy that resulted in the deaths of several soldiers.