web analytics

ഭീകരരിൽ നിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറി, പിന്നാലെ ദൃശ്യങ്ങൾ പകർത്തി; വീഡിയോഗ്രാഫറുടെ സമയോചിത ഇടപെടലിൽ ലഭിച്ചത് നിർണായക തെളിവുകൾ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിൽ പ്രധാനസാക്ഷിയായി കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍. ആക്രമണം നടന്ന ദിവസമായ ഏപ്രില്‍ 22-ന് ഇദ്ദേഹം ബൈസാരണ്‍വാലിയിലുണ്ടായിരുന്നു. ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ ഇദ്ദേഹം പകർത്തിയിട്ടുണ്ടെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു.

വിനോദ സഞ്ചാരികള്‍ക്കായി റീലുകൾ ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇദ്ദേഹം. അപ്രതീക്ഷിതമായി വെടിവെപ്പ് നടന്നതിന് പിന്നാലെ ഇദ്ദേഹം രക്ഷപ്പെടാനായി ഓടി ഒരു മരത്തില്‍ക്കയറിയൊളിച്ചെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. തുടർന്ന് മരത്തിലിരുന്ന് ഭീകരാക്രമണ ദൃശ്യങ്ങള്‍ ഇദ്ദേഹം മുഴുവനായി പകര്‍ത്തി.

സംഭവത്തെ തുടർന്ന് വീഡിയോഗ്രാഫറെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഭീകരരെയും അവരെ സഹായിച്ചവരെയും തിരിച്ചറിയുന്നതിനായി എന്‍ഐഎ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

അതേസമയം നാല് ഭീകരര്‍ രണ്ടുസംഘങ്ങളായി തിരിഞ്ഞ് പുല്‍മേടിന്റെ രണ്ട് വശങ്ങളില്‍നിന്ന് വെടിയുതിര്‍ത്തെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ലഘുഭക്ഷണം വില്‍ക്കുന്ന കടകള്‍ക്ക് സമീപം രണ്ട് തോക്കുധാരികള്‍ നിലയുറപ്പിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഉച്ചയ്ക്ക് 2.30-ഓടെ ഇവര്‍ ആക്രമണം തുടങ്ങിയത്.

ഓരോരുത്തരോടും പേരുചോദിച്ചശേഷം തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു. ഇതോടെ വിനോദസഞ്ചാരികള്‍ മുഴുവന്‍ പരിഭ്രാന്തരായി ഓടാന്‍ തുടങ്ങി. തുടര്‍ന്ന് സിപ്പ്‌ലൈനിന്റെ പരിസരത്തുനിന്ന് രണ്ടു തീവ്രവാദികള്‍ക്കൂടി പുറത്തുവന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കുനേരെ വെടിയുതിര്‍ത്തു എന്നും ദൃക്‌സാക്ഷികൾ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: നിയമം കയ്യിലെടുക്കുന്നവർക്ക് പദവി സംരക്ഷണമല്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് കോടതി വിധി. വെള്ളനാട്...

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട് ജറുസലം:...

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം Wadakkanchery: കിണറ്റിൽ...

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു Punalur: പുനലൂരിൽ...

‘പൊലീസ് എത്തിയല്ലോ, ഇനി പേടിയില്ല’– മരുമകളെ കൊന്ന ശാന്തയുടെ വാക്കുകൾ

‘പൊലീസ് എത്തിയല്ലോ, ഇനി പേടിയില്ല’– മരുമകളെ കൊന്ന ശാന്തയുടെ വാക്കുകൾ മലപ്പുറം: കരുളായി...

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി Thiruvananthapuram:...

Related Articles

Popular Categories

spot_imgspot_img