ഒമാനിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി
മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഷാലിം വിലായത്തിലെ ഹല്ലാനിയത്ത് ഐലൻറിലാണ് സംഭവം. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.32നാണ് ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സലാല നഗരത്തിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഭൂചലനം ശ്രദ്ധയിൽപ്പെട്ടെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച റിപ്പോർട്ടുകളൊന്നു ഉണ്ടായിട്ടില്ലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് കോളറ … Continue reading ഒമാനിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed