web analytics

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം; ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരമർപ്പിച്ച് ഹൊറൈസൺ ​ഗ്രൂപ്പ്

തൊടുപുഴ: പ​ഹ​ൽ​ഗാമിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തിൽ രാജ്യത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി ഹൊറൈസൺ ഗ്രൂപ്പ്. തൊടുപുഴ ഹൊറൈസൺ മോട്ടോഴ്സിൽ നടന്ന ചടങ്ങിൽ തൊടുപുഴ ന​ഗരസഭ ചെയർമാൻ കെ ദീപക് അധ്യക്ഷനായി.

ഭീകരാക്രമണത്തിൽ മരിച്ച 26 പേരും നമ്മുടെ ഓരോരുത്തരുടേയും കുടുംബാഗങ്ങളാണ്. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി 26 മെഴുകുതിരികൾ തെളിയിച്ചു. ഒപ്പം പുഷ്പാർച്ചനയും നടത്തി.


എക്സ് സർവീസ് മെൻ അസോസിയേഷൻ മുൻ പ്രസിഡന്റ് കൃഷ്ണൻ കുട്ടി, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരുണിയിൽ, സെക്രട്ടറി കെ നവാസ്, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, ഹൊറൈസൺ ​ഗ്രൂപ്പ് മാനേജിം​ഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട്, ഹൊറൈസൺ ​ഗ്രൂപ്പ് മാനേജിം​ഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ലയൺസ് ക്ലബ് തൊടുപുഴ മെട്രോ പ്രസിഡന്റ്ടി സി അനിൽകുമാർ, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ യൂത്ത് വിം​ഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ജെസിഎ തൊടുപുഴ ടൗൺ ​​ഗ്രാന്റ് പ്രസിഡന്റ്അഖിൽ എസ് നായർ, ഹൊറൈസൺ മോട്ടോഴ്സ് ഇടുക്കി ജനറൽ മാനേജർ പവിത്രൻ മേനോൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ശിവദാസ്, സെയിൽസ് മാനേജർ സി എസ് സൈജു എന്നിവർ ആദരമർപ്പിച്ച് സംസാരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img