നാടൻപാട്ട് ഗായിക പത്മഭൂഷൺ ശാരദ സിൻഹ(72) അന്തരിച്ചു. അർബുദബാധയെ തുടർന്നായിരുന്നു മരണം. എയിംസ് ഡൽഹിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒക്ടടോബർ 25ന് ഇവരെ എയിംസിൽ പ്രവേശിപ്പിച്ചു. അന്ന് മുതൽ ഇവർ ഈ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.2017ലാണ് മൾട്ടിപ്പിൾ മൈലോമ എന്ന അസുഖം ഇവർക്ക് സ്ഥിരീകരിച്ചിരുന്നത്.
മകൻ അൻഷുമാൻ സിൻഹ മരണവാർത്ത സ്ഥിരീകരിച്ചു. ബീഹാർ കോകിലയെന്ന് അറിയപ്പെട്ടിരുന്ന ശാരദ സിൻഹ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബീഹാറിന്റെ പരമ്പരാഗത സംഗീതം ജനകീയമാക്കുന്നതിൽ വലിയ പങ്ക് ഇവർ വഹിച്ചിട്ടുണ്ട്. കലാരംഗത്ത് അവർ നൽകിയ വലിയ സംഭാവനകൾ പരിഗണിച്ച് രാജ്യം 2018ൽ പത്മഭൂഷൺ നൽകി ആദരിച്ചു.
നരേന്ദ്രമോദി, അമിത് ഷാ തുടങ്ങി നിരവധി പ്രമുഖർ ശാരദ സിൻഹയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചു.
ശാരദ സിൻഹയുടെ ഭർത്താവ് ബ്രാജ് കിഷോർ സിൻഹ ആഴ്ച്ചകൾക്ക് മുൻപ് മരിച്ചു.
English summary : Padma Bhushan Sarada Sinha passed away; death was due to cancer