രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

കാസര്‍കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയുടെ സാഹചര്യത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ ഉൾപ്പെടെയാണ് കളക്ടർ അവധി നൽകിയിരിക്കുന്നത്.

അതേസമയം മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നടക്കുന്നതാണെന്നും പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

ക്ളിയറൻസ് സർട്ടിഫിക്കറ്റ് വേണോ? പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം

കനത്ത മഴ തുടരുന്നതിനാല്‍ കാസർകോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.

ദേശീയപാതയിലെ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ജില്ലയിൽ അവധി പ്രഖ്യാപിച്ചതെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ് എന്ന് കളക്ടർ അറിയിച്ചു.

കാലാവർഷ കെടുതിയിൽ സംസ്ഥാനത്ത് ഉടനീളം വ്യാപക നാശ നഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു.

കനത്ത മഴയിൽ കുന്നംകുളം കടവല്ലൂരിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു. വട്ടമാവ് കുണ്ടിൽ പരേതനായ ചന്ദ്രന്റെ വീടിന്റെ പുറകുവശമാണ് ഇടിഞ്ഞു വീണത്. അപകട സമയത്ത് ചന്ദ്രന്റെ ഭാര്യയും മകനും വീട്ടിൽ ഉണ്ടായിരുന്നു.

കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണു പശു ചത്തു. വാക മണിക്കത്ത് വിശ്വനാഥന്റെ വീട്ടിലെ പശുവാണ് ചത്തത്. തുടർച്ചയായുള്ള മഴയെ തുടർന്ന് തീരദേശത്തെ നിരവധി വീടുകൾ വെള്ളത്തിലായി.

എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. പെരിഞ്ഞനത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. സമീപ പ്രദേശങ്ങളിലെ തോടുകളിൽ ജലനിരപ്പ് ഉയർന്നതാണ് മേഖലയിലെ വെള്ളക്കെട്ടിന് കാരണം.

പുന്നയൂർക്കുളത്ത് ട്രാൻസ്‌ഫോർമറിന് മുകളിലേക്ക് മരം വീണ് വൈദ്യുതി മുടങ്ങി. പരൂർ ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപത്തുള്ള മരങ്ങളാണ് ട്രാൻസ്‌ഫോർമറിനു മുകളിലേക്ക് വീണത്.

ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് ആറോളം പോസ്റ്റുകളും ട്രാൻസ്‌ഫോർമറും തകർന്നു. സമീപ പ്രദേശങ്ങളിൽ നിരവധി വീടുകൾ ഉണ്ടെങ്കിലും മരം എതിർവശത്തേക്ക് വീണതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Summary : Heavy rainfall continues across Kerala, prompting authorities to issue an orange alert in two districts. Residents are advised to stay cautious as weather conditions may worsen.

spot_imgspot_img
spot_imgspot_img

Latest news

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശി

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ...

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു മലപ്പുറം: നിപആശങ്കകൾക്കിടെ, കോട്ടക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരു യുവതി...

പണിമുടക്ക് പുരോഗമിക്കുന്നു

പണിമുടക്ക് പുരോഗമിക്കുന്നു ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍...

മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ?

മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ? തിരുവനന്തപുരം: മദ്യ വ്യവസായ മേഖലയിൽ കഴിഞ്ഞ...

Other news

മലയാളി ദമ്പതികൾ കെനിയയിലേക്ക് മുങ്ങി

മലയാളി ദമ്പതികൾ കെനിയയിലേക്ക് മുങ്ങി ബെംഗളൂരു: കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ സംഭവത്തിൽ...

കള്ളന് വ്യത്യസ്ത ശിക്ഷ നൽകി പോലീസ് !

കള്ളന് വ്യത്യസ്ത ശിക്ഷ നൽകി പോലീസ് മധ്യപ്രദേശിലെ ജബൽപൂരിൽ ആളുകളെ ഭീഷണിപ്പെടുത്തിയും പണം...

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എലിപ്പനിയാകാം

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എലിപ്പനിയാകാം സംസ്ഥാനത്ത് പലയിടത്തും എലിപ്പനി വ്യാപകമായി പടർന്നു പിടിക്കുന്നതായി...

പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍ ആലപ്പുഴ: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍...

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശി

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ...

കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്രം

കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്രം ന്യൂഡൽഹി: കേരളത്തിന് ദുരിതാശ്വാസ സഹായമായി 153.20...

Related Articles

Popular Categories

spot_imgspot_img