web analytics

‘ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുത്, സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എൻ.വാസവനും കത്ത് നൽകി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുതെന്നും സ്പോട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് കത്തിൽ ഓർമിപ്പിക്കുന്നുണ്ട്.(Opposition Leader Writes to Chief Minister: ‘Don’t Disrupt Sabarimala Pilgrimage’)

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങിനെക്കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. ഭക്തരെ തടഞ്ഞു നിര്‍ത്തുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ ഭക്ഷണവും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കേണ്ട ചുമതലയിൽ നിന്ന് സർക്കാരും ദേവസ്വം ബോർഡും ഒഴിഞ്ഞ് മാറുകയാണ്. വളരെ ലാഘവത്വത്തോടെയാണ് സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നത് എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Other news

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ

റബ്ബർ തോട്ടത്തിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, സുഹൃത്ത് കസ്റ്റഡിയിൽ കണ്ണൂർ:...

നൂറ് രൂപയെ ചൊല്ലി തർക്കം

നൂറ് രൂപയെ ചൊല്ലി തർക്കം; മർദിച്ച് അവശനിലയിൽ ആക്കിയ ശേഷം കത്തിയും...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

Related Articles

Popular Categories

spot_imgspot_img