web analytics

ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അവസരം; കുട്ടി സംരഭകരെ കണ്ടെത്താൻ കുടുംബശ്രീയുടെ മൈൻഡ് ബ്ലോവേഴ്സ്; ഓരോ പഞ്ചായത്തിലും 50 പേർക്ക് പരിശീലനം

തിരുവനന്തപുരം:   മൈന്‍ഡ് ബ്ലോവേഴ്സ് പദ്ധതിക്ക് കുടുംബശ്രീ തുടക്കം കുറിച്ചു. ഓരോ ഗ്രാമ പഞ്ചായത്തില്‍ നിന്നും 50 വീതം വിദ്യാര്‍ത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്.വിദ്യാര്‍ത്ഥികളെ സംരംഭകത്വത്തിലേക്ക് നയിക്കാനുള്ള അറിവും പ്രായോഗിക പരിശീലനവും നല്‍കാനുള്ള പദ്ധതിയാണ് ഇത്. ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് അവസരം. ജില്ലാ മിഷന്‍, പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓഫീസ് മുഖാന്തരം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

മെയ് 30 വരെ വിവിധ സ്ഥലങ്ങളില്‍ രണ്ടു ദിവസത്തെ ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. അതിനുശേഷം പ്രായോഗിക വിജ്ഞാനം നേടാനായി മൂന്നു ദിവസത്തെ വ്യവസായ സന്ദര്‍ശനവും, വിവര ശേഖരണത്തിനുമായി ഫീല്‍ഡ് യാത്രയും നടത്തും.  ഡിസംബര്‍ വരെ അവധി ദിനങ്ങളില്‍ മെന്ററിങ് തുടരും. ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ മെന്റര്‍മാര്‍ വീതം ഉണ്ടായിരിക്കുമെന്നാണ് അറിയിപ്പ്.തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങള്‍ സംസ്ഥാനതലത്തില്‍ വിദഗ്ധസമിതിയുടെ മുമ്പാകെ അവതരിപ്പിക്കാനും അവസരമുണ്ട്.
പ്രാദേശിക തലത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടത്തി പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് ശ്രമമെന്ന് കുടുംബശ്രീ ഭാരവാഹികള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ പ്രായ പൂര്‍ത്തിയാകുമ്പോള്‍ സംരഭകത്വത്തിലേക്ക് നയിക്കാനുള്ള നൂതന ആശയങ്ങള്‍ കണ്ടെത്തുകയാണ് കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന മൈന്‍ഡ് ബ്ലോ വേഴ്‌സ് പരിപാടിയുടെ ലക്ഷ്യം

കുട്ടികള്‍ക്കുള്ള സംരംഭകത്വ പരിശീലനത്തിന് സാങ്കേതിക സഹായം നല്‍കുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉദ്യം ലേണിംഗ് ഫൗണ്ടേഷനാണ്. ഫൗണ്ടേഷന്റെ മൊഡ്യൂള്‍ അനുസരിച്ചാണ് കുട്ടികള്‍ക്ക് പരിശീലനവും പ്രവര്‍ത്തനങ്ങളും നടത്തുന്നത്. പരിശീലനപരിപാടിയില്‍ കുട്ടികളുടെ നൂതന സംരംഭകത്വ ആശയങ്ങള്‍ പ്രോജക്ട് രൂപത്തില്‍ തയാറാക്കി അവതരിപ്പിക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img