മദ്യവര്‍ജനം നയമെന്ന് പ്രഖ്യാപിച്ച ഇടതുമുന്നണി ഭരണകാലത്ത് ബാറുകളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്ത് മാത്രം അനുവദിച്ചിരിക്കുന്നത് 131 ബാറുകളാണ്. 131 bars were sanctioned during the second Pinarayi government
കാസര്‍കോട് ഒഴികെ എല്ലാ ജില്ലയിലും ബാറുകള്‍ അനുവദിച്ചിട്ടുണ്ട്. എക്‌സൈസ് മന്ത്രി നിയമസഭയെ അറിയിച്ചതാണ് ഈ കണക്കുകള്‍.
കൂടുതല്‍ പുതിയ ബാറുകള്‍ എറണാകുളം ജില്ലയിലാണ്. 25 ബാറുകളാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം 22, കൊല്ലം 12, പത്തനംതിട്ട 1, ആലപ്പുഴ 8, കോട്ടയം 13, ഇടുക്കി 3, എറണാകുളം 25, തൃശൂര്‍ 17, പാലക്കാട് 8, മലപ്പുറം 3, കോഴിക്കോട് 5, വയനാട് 7, കണ്ണൂര്‍ 7 എന്നിങ്ങനെയാണ് മറ്റ് ജില്ലയിലെ കണക്കുകള്‍. ഇതോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളുടെ എണ്ണം 836 ആയി ഉയര്‍ന്നു.
2016ല്‍ പിണറായി അധികാരത്തില്‍ കേറുമ്പോള്‍ കേരളത്തില്‍ ആകെയുള്ളത് 26 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമായിരുന്നു. ഇതാണ് 8 വര്‍ഷം കൊണ്ട് 836 ആയി ഉയര്‍ന്നിരിക്കുന്നത്. ബാറുകള്‍ വര്‍ദ്ധിക്കുമ്പോഴും ഈ ഇനത്തില്‍ സംസ്ഥാന ഖജനാവിലേക്ക് എത്തുന്ന നികുതിയില്‍ ആവര്‍ദ്ധന ഉണ്ടാകുന്നില്ലെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.