തേപ്പ് എന്ന വാക്ക് അടുത്തിടെ മലയാളികൾ ഉപയോഗിക്കുന്നത് വഞ്ചിച്ചിട്ട് പോകുന്നതിന് പകരമായാണ്. എന്നാൽ ഇതൊരു വഞ്ചനയുടെ കഥയല്ല. ശരിക്കും തേപ്പിന്റെ കഥയാണ്. പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ ഡിഎച്ച്എസ് സ്കൂൾ ആണ് ഈ വാർത്തയ്ക്ക് പിന്നിൽ. (no ironing day in a school in Palakkad)
ഈ സ്കൂളിൽ എല്ലാ ബുധനാഴ്ചയും ‘നോ തേപ്പ് ഡേ’ ആണ്. ഈ ദിവസം സ്കൂളിൽ ആരും വസ്ത്രങ്ങൾ തേക്കാതെയാണ് ഇട്ടു വരുന്നത്. എന്നാൽ ഇതിനു പിന്നിലെ കാരണം അറിഞ്ഞാൽ വിദ്യാർത്ഥികളോട് നമുക്ക് ബഹുമാനം തോന്നും.
അധ്യാപകരും വിദ്യാർത്ഥികളും ഈ ഉദ്യമത്തിൽ പങ്കാളികളാണ്. വീട്ടിലെ ഇസ്തിരിപ്പെട്ടിക്ക് ഒരു ദിവസത്തെ അവധി കൊടുക്കുന്നതു വഴി വൈദ്യുതി ബിൽ 10% കുറയ്ക്കാനാകുമെന്നതാണ് തേപ്പ് ഡേയ്ക്ക് പിന്നിലുള്ള കാര്യം.
സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അധ്യയന വർഷം മുഴുവൻ നേടുന്ന ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കുന്നത്. ബുധനാഴ്ച അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ സ്കൂളിലെ ആരും വസ്ത്രങ്ങൾ തേക്കാറില്ല.
ഇത്തരത്തിൽ ഒരു ദിവസം കരണ്ട് ലാഭിക്കുന്നത് വഴി ഏറ്റവും കുറവ് ബില്ല് വരുന്ന വീട്ടിലെ ഒരു കുട്ടിക്ക് കെഎസ്ഇബി പ്രോത്സാഹന സമ്മാനങ്ങളും നൽകും. അതിനാൽ ലോകത്തെപ്പടി ആഘോഷമാക്കാൻ വിദ്യാർത്ഥികൾ എല്ലാവരും മത്സരിക്കുകയാണ്.