web analytics

ഒരു ശരീരം, രണ്ടുതലകൾ, നാല് കണ്ണുകൾ; നാലു കാലിൽ എഴുന്നേറ്റു നിൽക്കാനാവാതെ പശുക്കുട്ടി; കിന്നിഗോലിയിലെപശുക്കുട്ടിയെ കാണാന്‍ ജനത്തിരക്ക്

ഒരു ശരീരം രണ്ടുതലകൾ കർണാടകയിലെ മംഗലാപുരത്തെ കിന്നിഗോലിയിൽ കഴിഞ്ഞ ദിവസം ജനിച്ച പശുക്കുട്ടിയെ കാണാന്‍ അത്യപൂര്‍വ്വമായ തിരക്ക്. One body two heads A rare rush to see the calf born in Kinnigoli, Mangalore, Karnataka. .

 ദമാസ് കട്ടെ ദുജ്ലഗുരി നിവാസിയായ ജയരാമ ജോഗി എന്നയാളുടെ പശുവാണ് പ്രസവിച്ചത്. പശുക്കുട്ടിയുടെ തലകളാകട്ടെ ഒരു വശം ചേര്‍ന്ന് ഒട്ടിയ നിലയിലാണ്. മൂക്കും, വായും ചെവിയും രണ്ടാണ്.  

പക്ഷേ കണ്ണുകള്‍ നാലെണ്ണമുണ്ട്. മുഖത്തിന്‍റെ പ്രത്യേകത കാരണം പശുക്കുട്ടി ഒരേ സമയം ഇരുവശത്തെയും കാഴ്ചകള്‍ കാണാം. എന്നാല്‍ മധ്യത്തിലുള്ള കണ്ണുകള്‍ക്ക് കാര്യമായ കാഴ്ചയില്ലെന്നും അതേസമയം ഇരുവശങ്ങളിലുമുള്ള കണ്ണുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ജനിച്ച് അധിക ദിവസമായിട്ടില്ലാത്തതും തലയുടെ അമിത ഭാരവും കാരണം പശുക്കുട്ടിക്ക് ഇപ്പോള്‍ നാല് കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. 

പശുവിന്‍റെ രണ്ടാമത്തെ പ്രസവത്തിലെ കുട്ടിയാണ് ഇത്തരത്തില്‍ രണ്ട് തലയുമായി ജനിച്ചത്. അതേസമയം പശുക്കിടാവിനെ പരിശോധിച്ച മൃഗഡോക്ടർമാര്‍ അവന്‍ ആരോഗ്യവാനാണെന്ന് അറിയിച്ചു. 

എന്നാല്‍ അവന്‍റെ ഭാവി ജീവിതം ആരോഗ്യമുള്ളതായിരിക്കുമോ എന്ന കാര്യത്തില്‍ മൃഗഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. 

എത്ര നന്നായി പരിപാലിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പശുക്കിടാവിന്‍റെ മുന്നോട്ടുള്ള ജീവിതമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.  

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img