web analytics

സെപ്റ്റംബർ എട്ടിന് വീണ്ടും വിവാഹ ബുക്കിംഗ്; എണ്ണം 350 കവിയും; ഗുരുവായൂർ ചരിത്രത്തിൽ ആദ്യം

ഗുരുവായൂർ: സെപ്റ്റംബർ എട്ടിന് ഗുരുവായൂരിൽ നടക്കുന്ന വിവാഹങ്ങളുടെ എണ്ണം 350 കവിയും.On September 8, the number of marriages in Guruvayur will cross 350

ഇതുവരെ 350 എണ്ണത്തിന് ശീട്ടാക്കിയിട്ടുണ്ട്. വിവാഹ ദിവസം രാവിലെ വരെ ശീട്ടാക്കാൻ കഴിയും.

തിരക്ക് പരിഗണിച്ച് പുലർച്ച നാലിന് വിവാഹങ്ങൾ ആരംഭിക്കാൻ ദേവസ്വം തീരുമാനിച്ചു. സാധാരണ അഞ്ചിനാണ് തുടങ്ങാറുള്ളത്.

ആറു മണ്ഡപങ്ങളിൽ ഒരേ സമയം വിവാഹങ്ങൾ നടക്കും. കല്യാണസംഘങ്ങൾ മേൽപത്തൂർ ഓഡിറ്റോറിയത്തിന് തെക്കു ഭാഗത്തെ പന്തലിലെത്തി പേര് നൽകണം.

പേരെഴുതിയ സംഘങ്ങളെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. വിവാഹച്ചടങ്ങിനുശേഷം തെക്കേ നട വഴി പോകണം. കിഴക്കേ നടയിൽനിന്ന് ഫോട്ടോയെടുക്കാൻ അനുമതിയില്ല.

ദീപസ്തംഭത്തിനു സമീപം നിന്ന് തൊഴുന്നവർ കിഴക്കു ഭാഗത്തുനിന്ന് വരിയായി വരണം. ദർശനത്തിനുള്ള വരി തീർഥക്കുളത്തിന്റെ ഭാഗത്തുനിന്ന് ക്യൂ കോംപ്ലക്സിലേക്ക് പ്രവേശിക്കണം.

ഗുരുവായൂർ ക്ഷേത്രചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം 350ലേറെ വിവാഹങ്ങൾ നടക്കുന്നത്. 2017 ആഗസ്റ്റ് 27ന് നടന്ന 277 വിവാഹങ്ങളാണ് നിലവിലെ റെക്കോഡ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img