web analytics

‘കിളിയെ കിളിയെ’ കേട്ടത് ഒന്നരക്കോടി ജനങ്ങൾ

‘കിളിയെ കിളിയെ’ കേട്ടത് ഒന്നരക്കോടി ജനങ്ങൾ

അടൂർ: തീയറ്ററിൽ ഒരു മാസം മുൻപ് റിലീസായി ഇപ്പോഴും മുന്നേറി കൊണ്ടിരിക്കുന്ന ’ലോക-ചാപ്റ്റർ 1’. സിനിമിയോടൊപ്പം അതിലെ ഗാനങ്ങളും പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

ലോകയിലൂടെ ’കിളിയേ കിളിയേ’ എന്ന പഴയ സിനിമാഗാനവും വീണ്ടും വൈറലായിരിക്കുകയാണ്. പാട്ടിന്റെ ഡിജെ വെർഷന്റെ ചെറിയ ഭാഗമാണ് ലോകയിൽ ഉപയോഗിച്ചത്.

പിന്നാലെ ഇൻസ്റ്റഗ്രാം റീലുകളിലും, യുറ്റ്യൂബ് ഷോർട്ടുകളിലും ഈ ഗാനം വ്യാപകമായി നിറഞ്ഞു. മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിലുള്ളവരും, വിദേശികളും പാട്ട് ഏറ്റെടുത്തു.

എന്നാൽ, ഇതിനെത്തുടർന്ന് ഒറിജിനൽ വെർഷനും ലക്ഷക്കണക്കിന് പ്രേക്ഷകരെ കിട്ടിയത് പാട്ടിന്റെ പ്രശസ്തി വർദ്ധിപ്പിച്ചു. ’ലോക’ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് ഡിജെ ശേഖർ റീമിക്സ് ചെയ്ത വെർഷൻ ആണ്.

ഡിജെ റീമിക്സ് ചെയ്തതിന് യുറ്റ്യൂബിൽ വലിയ പ്രേക്ഷകപ്രീതിയുണ്ട്. ഇതിനൊപ്പമാണ് ഒറിജിനലിന്റെയും കാഴ്ചക്കാരുടെ എണ്ണം കൂടികൊണ്ടിരിക്കുന്നത്.

യുറ്റ്യൂബിൽ അപ്‌ലോഡുചെയ്ത ഗാനം ആസ്വദിച്ചവരുടെ എണ്ണം ഒന്നരക്കോടിയോളം ആണ്.ലോക ഇറങ്ങിയതിനു ശേഷമാണു ഒറിജിനൽ പാട്ടിന്റെ കാഴ്ചക്കാർ ഇത്രയധികം കൂടിയത്.

പാട്ടിന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ ഇങ്ങനെയാണ്. ’ലോക സിനിമയുടെ പ്രത്യേകതകൊണ്ടാണ് ഗാനത്തിന്റെ ഒറിജിനലും വൈറലായത്’.

ഭാഷയുടെ അതിർ വരമ്പ് ഭേദിച്ചാണ് കിളിയെ കിളിയെ ഈ സ്വീകാര്യത നേടിയത്. മലയാളം, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രതികരണങ്ങളുണ്ട്.

കമന്റുകളിൽ ഒന്ന് ഇങ്ങനെ- ’അണ്ടർസ്റ്റാൻഡിങ് സീറോ, വൈബ് നൂറ് ശതമാനം’. വരികളുടെ അർത്ഥം മനസ്സിലായില്ലെങ്കിലും എല്ലാവരും പാട്ട് നന്നായി ആസ്വദിച്ചുവെന്ന് കാഴ്ചക്കാർ പറയുന്നു.

പഴയ പാട്ടുകൾ വീണ്ടും സിനിമയിൽ ഉപയോഗിച്ചാൽ കൂടുതൽ കാഴ്ചക്കാരെ ലഭിച്ച് വൈറലാകുന്നത് പുതിയ കാര്യമല്ല.

എന്നാൽ, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പഴയ മലയാളസിനിമയിലെ ഒരു പാട്ടിന് ഇത്രയും സ്വീകാര്യത ലഭിക്കുന്നത് അടുത്തകാലത്ത് ആദ്യമാണ്.

കിളിയേ കിളിയേ ഗാനം ഉൾപ്പെട്ട ’ആരാത്രി’ എന്ന സിനിമയ്ക്കും, പാട്ട് വൈറലായതിന് പിന്നാലെ യുറ്റ്യൂബിൽ പുതിയ കാഴ്ചക്കാരെ ലഭിക്കുകയും ചെയ്തു.

1983-ൽ ജോഷി സംവിധാനം ചെയ്ത ’ആരാത്രി’ എന്ന സിനിമയിലെ ഗാനമാണ്‌ ഇപ്പോ ഹിറ്റായ ’കിളിയേ കിളിയേ’. ഇളയരാജ സംഗീതം പകർന്ന ഗാനം എഴുതിയത് പൂവച്ചൽ ഖാദർ. എസ്.ജാനകിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Summary: The old Malayalam film song “Kiliye Kiliye” has gone viral again after being featured in the movie Lokah.

A short DJ remix version of the classic track was used in the film, sparking renewed interest among audiences.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ട്രെയിനിൽ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പൊലീസ്

ട്രെയിനിൽ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ ചിത്രങ്ങൾ പുറത്ത് വിട്ട്...

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് കിടപ്പുമുറിയിൽ

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി തിരുവനന്തപുരം ∙...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഒരൊറ്റ രക്തപരിശോധനയിലൂടെ കണ്ടെത്താം, 99% കൃത്യത; പ്രാരംഭ ഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്തുന്ന പുതിയ സംവിധാനം വികസിപ്പിച്ച് അബുദാബി

കാൻസർ കണ്ടെത്തുന്ന പുതിയ സംവിധാനം വികസിപ്പിച്ച് അബുദാബി അബുദാബി : രക്തപരിശോധനയിലൂടെ തന്നെ...

Related Articles

Popular Categories

spot_imgspot_img