web analytics

ബിഡ്ഡിംഗ്  ഗെയിമിലൂടെ കോടികൾ നേടാം…തൃക്കളത്തൂർ സ്വദേശിയെ കബളിപ്പിച്ച് 47 ലക്ഷം തട്ടി; യുവാവ് പിടിയിൽ

ഓൺലൈൻ ജോലിയിലൂടെ കോടികൾ ലാഭം കിട്ടുമെന്ന് പറഞ്ഞ് 47 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ  പിടിയിൽ. മലപ്പുറം , തിരൂരങ്ങാടി, കുറ്റൂർ കുന്നുംപുറം ഭാഗത്ത്‌ ചെനാരി വീട്ടിൽ മൻസൂർ അലി(35) യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

തൃക്കളത്തൂർ സ്വദേശി ക്കാണ് പണം നഷ്ടമായത്.

ടെലഗ്രാം വഴിയാണ് തട്ടിപ്പ് ‘സംഘം ഇയാളെ ബന്ധപ്പെട്ടത്. ഓൺലൈൻ ജോലിയിലൂടെ അധിക വരുമാനം എന്നായിരുന്നു വാഗ്ദാനം. 

ബിഡ്ഡിംഗ്  ഗെയിമിലൂടെ പതിനെട്ട് സ്റ്റെപ്പുകൾ പൂർത്തിയാക്കിയാൽ ഓരോ ഗെയിമിലൂടെയും വൻ തുക കമ്മീഷൻ ലഭിക്കുമെന്നായിരുന്നു തട്ടിപ്പ് സംഘം പറഞ്ഞിരുന്നത്. 

പലഘട്ടങ്ങൾ ആയിട്ടാണ് 47 ലക്ഷം രൂപ അയച്ചുകൊടുത്തത്. .കമ്മീഷനായി തനിക്ക് ലഭിക്കേണ്ട തുകകൾ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ പണം അടയ്ക്കാൻ ആവശ്യപ്പെട്ടു.

അതിൽ സംശയം തോന്നിയാണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

അറസ്റ്റിലായ പ്രതി  സ്വന്തം പേരിൽ ബാങ്ക്  അക്കൗണ്ട് എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമാറി കമ്മീഷൻ കൈപ്പറ്റിയിരുന്നു. 

ഇയാളുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്. ഇത്തരത്തി  നിരവധി പേർ അക്കൗണ്ട് എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമാറിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. 

കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ എസ്ഐ വിഷ്ണു രാജു, സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, കെ.എ അനസ്  നിഷാന്ത് കുമാർ, രഞ്ജിത് രാജൻ എന്നിവർ ഉണ്ടായിരുന്നു. 

ഒൺലൈൻ ജോലി സംബന്ധമായി വരുന്ന മെസേജുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.  

ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളിൽ അന്വേഷണം നടന്ന് വരികയാണ്. അതുപോലെ ബാങ്ക് അക്കൗണ്ടുകൾ എടുത്ത് മറ്റാളുകൾക്ക് കൈകാര്യം ചെയ്യാൻ നൽകുന്നത് ഗുരുതര സ്വഭാവമുള്ള കുറ്റമാണെന്നും എസ്.പി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്; ചോരക്കളമായി ബലൂചിസ്ഥാൻ

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്;...

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; ‘മിസ് ക്വീൻ കേരള 2026’ കിരീടം നിധിക സോനു അഗസ്റ്റിന്! 

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; 'മിസ് ക്വീൻ കേരള 2026' കിരീടം നിധിക...

Related Articles

Popular Categories

spot_imgspot_img