web analytics

ശ്രദ്ധിക്കുക അണലി പ്രസവിക്കുന്നതും മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, രാജവെമ്പാല എന്നിവ മുട്ടയിട്ട് വിരിയുന്നതും ജൂണ്‍, ജൂലായ് മാസങ്ങളിലാണ്; ഇപ്പോഴെ പാമ്പിൻ്റെ ശല്യം കൂടുതലാണ്; രണ്ടുമാസത്തിനിടെ എറണാകുളം ജില്ലയിൽ പിടികൂടിയത് 135 പാമ്പുകളെ

കൊച്ചി: അണലി പ്രസവിക്കുന്നതും മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, രാജവെമ്പാല എന്നിവ മുട്ടയിട്ട് വിരിയുന്നതും ജൂണ്‍, ജൂലായ് മാസങ്ങളിലാണ്. വീടുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്.
എറണാകുളം ജില്ലയിൽ പാമ്പുകളുടെ ശല്യം കൂടുന്നത് ആശങ്കപരത്തുന്നു. രണ്ടുമാസത്തിനിടെ 135 പാമ്പുകളെയാണ് പിടികൂടിയത്. മാര്‍ച്ചില്‍ 87 പാമ്പുകളെയും ഏപ്രിലില്‍ ഇതുവരെ 48 പാമ്പുകളെയും. ചൂട് കൂടിയതും പ്രജനനകാലമായതുമാണ് പാമ്പുകള്‍ പുറത്തിറങ്ങാന്‍ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കടുത്ത ചൂടിൽ തണുപ്പ് തേടിയാണ് ജനവാസമേഖലകളില്‍ എത്തുന്നത്. കതകിന്റെ വിടവിലൂടെയും മറ്റും വീടിനുള്ളില്‍ എത്തിയേക്കാം.പിടികൂടിയതിൽ അധികവും പെരുമ്പാമ്പ്, മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചുരുട്ടമണ്ഡലി എന്നീ ഇനങ്ങളാണ്. ഇവയെപിടികൂടി വനപ്രദേശങ്ങളിലും ആള്‍ത്താമസമില്ലാത്ത മേഖലകളിലും തുറന്നുവിടുകയാണ് ഇവിടെ. 2021 മുതല്‍ ഇതുവരെ 2000ലേറെ പാമ്പുകളെയാണ് ജില്ലയില്‍ പിടികൂടിയത്.

അടുക്കിവച്ച ടൈല്‍സ്, കല്ലുകള്‍ എന്നിവ വിഹാരകേന്ദ്രമാണ്. ഷൂസ്, ചെരുപ്പ് എന്നിവ പരിശോധിച്ചശേഷം ധരിക്കണം. പരിശീലനം ഇല്ലാത്തവര്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കരുത്. തണുപ്പുകാലം മുതല്‍ വേനല്‍വരെയാണ് പാമ്പുകള്‍ പൊതുവേ ഇണചേരുക. മഴക്കാലം തുടങ്ങുംമുമ്പ് കുഞ്ഞുങ്ങളാവും.ഈ സമയങ്ങളിലാണ് പാമ്പുകൾ കൂടുതലായും പുറത്തിറങ്ങുക.

സര്‍പ്പപാമ്പുകളെ കണ്ടാല്‍ ഉടന്‍ ‘സര്‍പ്പ’ ആപ്പിലൂടെ വനംവകുപ്പിനെ അറിയിക്കാം. പരിശീലനം ലഭിച്ച സ്‌നേക് ഹാന്‍ഡ്‌ലേഴ്‌സെത്തി പിടികൂടും. ജില്ലയില്‍ ലൈസന്‍സ് ലഭിച്ച 180 റെസ്‌ക്യൂ പ്രവര്‍ത്തകരുണ്ട്. ഫോണ്‍: 9037327108, 9961428222, 9747300066.2021 മുതല്‍ പിടികൂടിയ പാമ്പുകളുടെ എണ്ണംചുരുട്ടമണ്ഡലി- 12വെള്ളിക്കെട്ടന്‍- 19അണലി- 160മൂര്‍ഖന്‍- 440മലമ്പാമ്പ്- 1324ചേര- 453രാജവെമ്പാല- 49സര്‍പ്പ ആപ്ലിക്കേഷന്‍ ജനകീയമായതോടെ പാമ്പിനെ കൊല്ലുന്നത് കുറഞ്ഞിട്ടുണ്ട്. സര്‍പ്പയില്‍ വിവരം അറിയിച്ചാല്‍ പരിശീലനം ലഭിച്ചവരെത്തി പിടികൂടും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img