web analytics

വേണ്ടത്ര ഉദ്യോ​ഗസ്ഥരില്ല; ഫോറൻസിക് പരിശോധന ഫലം കാത്ത് 28,272 കേസുകൾ

കൊച്ചി: പീഢന കേസുകളടക്കം ഫോറൻസിക് പരിശോധന ഫലം കാത്ത് കിടക്കുന്നത് 28,272 കേസുകൾ. സംസ്ഥാനത്തെ ഫോറൻസിക് ലബോറട്ടറികളിൽ പരിശോധനയ്ക്കായി എത്തിയ 28,272 കേസുകളാണ് കെട്ടിക്കിടക്കുന്നത്. വേണ്ടത്ര ഉദ്യോ​ഗസഥരില്ലാത്തതാണ് പരിശോധനകൾ വൈകാൻ കാരണമെന്നാണ് ഔദ്യോ​ഗീക വിശദീകരണം. 2018-ൽ രജിസ്റ്റർ ചെയ്തതിൽ 6506 കേസുകൾ മാത്രമാണ് ആദ്യഘട്ടത്തിൽ കെട്ടിക്കിടന്നതെങ്കിൽ തുടർവർഷങ്ങളിൽ ഇത് വർധിച്ചു. 2019-ൽ 7335 കേസുകളും 2020-ൽ 8062 കേസുകളും 2021-ൽ 11368 കേസുകളും 2022-ൽ 13273 കേസുകളുമാണ് കെട്ടിക്കിടക്കുന്നത്. 2023-ലെ കണക്ക് പ്രകാരം 28,272 കേസുകളാണ് കെട്ടിക്കിടക്കുന്നത്. നിരവധി സുപ്രധാന കേസുകളിൽ നിർണ്ണായകമായ തെളിവുകൾ കണ്ടെത്തിയിട്ടുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി 1961 ലാണ് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.തങ്കവേലു ആയിരുന്നു ആദ്യത്തെ ഓണററി ഡയറക്ടർ. കെമിക്കൽ, ബാലിസ്റ്റിക്, ഡോക്യൂമെൻറ്, ബയോളജി, സെറോളജി, എക്പ്ലോസീവ്, സൈബർ, ഡി.എൻ.എ എന്നീ വിഭാഗങ്ങളിലായി നിരവധി ആധുനികസാങ്കേതിക ഉപകരണങ്ങളും സാങ്കേതികവിദഗ്ധരും ഇപ്പോൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ഉണ്ട്.

തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ മേഖലാ ഫോറൻസിക് സയൻസ് ലബോറട്ടറി നിലവിലുണ്ട്. തൃശൂരിലെ ലബോറട്ടറിയിൽ നർകോട്ടിക് വിഭാഗവും പോളിഗ്രാഫ് വിഭാഗവും പ്രവർത്തിച്ചുവരുന്നു. കൂടാതെ എല്ലാ പോലീസ് ജില്ലകളിലും ജില്ലാ മൊബൈൽ ഫോറൻസിക് യൂണിറ്റുകൾ നിലവിലുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ ഫോറൻസിക് ലബോറട്ടറികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ജീവനക്കാരുടെ അഭാവം കണക്കിലെടുത്ത് 28 പുതിയ സയന്റിഫിക് ഓഫീസർ തസ്തികകൾ കൂടി സൃഷ്ടിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നിലവിൽ ലബോറട്ടറികളിലെ സാങ്കേതിക വിഭാഗത്തിൽ 140 അം​ഗങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. 28 പുതിയ തസ്തികകൾ കൂടി സൃഷ്ടിച്ചാലും പരിശോധനാ ഫലംവേ​ഗത്തിൽ ലഭിക്കുമോ എന്നത് കാത്തിരുന്ന് കാണാം.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img