web analytics

ഇറങ്ങിപ്പോയതല്ല, 12 മണിക്ക് മറ്റൊരു പരിപാടി ഉണ്ടായിരുന്നു; വിശദീകരണവുമായി ജി സുധാകരന്‍

ആലപ്പുഴ: സിബിസി വാര്യര്‍ അനുസ്മരണ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയ വിഷയത്തിൽ വിശദീകരണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പരിപാടിയിൽ നിന്ന് ഇറങ്ങി പോയതല്ലെന്നും 12 മണിക്ക് മറ്റൊരു പരിപാടി ഉണ്ടായിരുന്നുവെന്നുമാണ് ജി സുധാകരൻ പറഞ്ഞത്. പത്തേമുക്കാലായിട്ടും അധ്യക്ഷനും വന്നില്ല, മന്ത്രിയും വന്നില്ല. അപ്പോൾ തന്നെ സെക്രട്ടറിയോട് കാര്യം പറഞ്ഞെന്നും ജി സുധാകരൻ വ്യക്തമാക്കി.(Not dropped from the program says G Sudhakaran)

മന്ത്രി സജി ചെറിയാൻ വന്നില്ലല്ലോ, അതെന്താണ് വാർത്തയാക്കാത്തതെന്നും ചോദിച്ച ജി സുധാകരൻ മാധ്യമപ്രവർത്തകർക്ക് ഭ്രാന്താണെന്നും വിമർശിച്ചു. ഇന്ന് രാവിലെ ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ അനുസ്മരണ പരിപാടിയിലാണ് സംഭവം. പുരസ്കാര സമര്‍പ്പണത്തിനായാണ് ജി സുധാകരൻ എത്തിയത്. പത്ത് മണിക്ക് പരിപാടി തുടങ്ങുമെന്ന് അറിയിച്ചത് പ്രകാരം സുധാകരൻ പത്ത് മണിക്ക് തന്നെ വേദിയിലെത്തി. എന്നാല്‍, ഏറെ നേരം കാത്തിരുന്നിട്ടും മറ്റു അതിഥികള്‍ എത്തിയില്ല.

ഇതേ തുടര്‍ന്ന് 11 മണിയോടെയാണ് പരിപാടി ആരംഭിച്ചത്. ഇതിനിടെ പരിപാടി ആരംഭിക്കാൻ വൈകിയതിനെ തുടര്‍ന്ന് സംഘാടകരോട് ക്ഷോഭിച്ചുകൊണ്ട് ജി സുധാകരൻ പുറത്തേക്ക് പോകുകയായിടുന്നു. മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി.ചന്ദ്രബാബു, കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത എന്നിവർ പങ്കെടുക്കുന്ന പരിപാടിയിലായിരുന്നു സംഭവം.

Read Also: അസാധാരണമായ ഏതു സാഹചര്യവും നേരിടാൻ പ്രാപ്തിയുള്ള നമ്മുടെ പോലീസ് സേനയ്ക്ക് എന്താണ് പറ്റിയത് ? ആറു ദിവസത്തിനിടെ  ആത്മഹത്യ ചെയ്തത് അഞ്ച് ഉദ്യോ​ഗസ്ഥർ

Read Also: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കും; നിർദേശവുമായി ഡിജിപി

Read Also: കൊവിഡ് വാക്‌സിൻ എടുത്ത ഗർഭിണികളിൽ സിസേറിയനുള്ള സാധ്യത കുറയുന്നു; യുകെയിലെ ബർമിംഗ്ഹാം സർവകലാശാല നടത്തിയ പഠനം

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img