web analytics

വെബ്സൈറ്റ് വിദേശരാജ്യങ്ങളിൽ തുറക്കാനാവുന്നില്ല; വോട്ടർ പട്ടികയിൽ പേര് ചേർക്കാനാകാതെ പ്രവാസികൾ

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള വെബ്സൈറ്റ് വിദേശരാജ്യങ്ങളിൽ തുറക്കാനാവുന്നില്ല എന്ന് പ്രവാസികളുടെ പരാതി. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആവാതെ പ്രവാസികൾ കുഴങ്ങുകയാണ്. അടക്കമുള്ള വിദേശരാജ്യങ്ങളിൽ സൈറ്റ് തുറക്കാൻ ആവാതെ വന്നതോടെ  പ്രവാസികൾ ആശങ്കയിൽ ആണെന്ന് പ്രവാസി സംഘടന നേതാക്കൾ പറയുന്നു.

നേരത്തെ വിദേശരാജ്യങ്ങളിൽ ഇരുന്ന് voters.eci.gov.in എന്ന ലിങ്ക് വഴി വോട്ടർ പട്ടികയിൽ പ്രവാസി വോട്ടർ ആയി പേര് ചേർക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ ഈ വെബ്സൈറ്റ് വിദേശരാജ്യങ്ങളിൽ ലഭ്യമാകുന്നില്ല. പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് വോട്ട് ചേർക്കൽ ക്യാമ്പയിന് തുടക്കം കുറിച്ചുവെങ്കിലും സൈറ്റിന്റെ ലിങ്ക് ഓപ്പൺ ആവുന്നില്ല. ഇതോടെ നാട്ടിലെ പ്രവർത്തകരെയും മറ്റും ബന്ധപ്പെട്ട് തങ്ങളുടെ പേരുകൂടി വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് പ്രവാസികൾ. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പട്ടികയിൽ പേര് ചേർത്തിട്ടില്ലാത്തവർക്ക് മാർച്ച് 25 വരെയാണ് അവസരം ഉണ്ടാവുക.

Read Also: നീറ്റ് കോച്ചിംഗിന് പോയ 16 കാരി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി അജ്ഞാത സംഘം; തടവിലാക്കിയ ഫോട്ടോകൾ അയച്ചു; 30 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന് കുട്ടിയുടെ അച്ഛൻ; പരാതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img