പാലക്കാട്: ഡിഇഒ ഓഫീസിലെ ഫ്യൂസ് വീണ്ടും ഊരി കെഎസ്ഇബി. പാലക്കാട് ഡിഇഒ ഓഫീസിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്തതിനെ തുടർന്നാണ് നടപടി. കുടിശികയിൽ വീഴ്ച വരുത്തുന്നതിനായി ഇത് രണ്ടാം ഡിഇഒ ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത്. 24016 രൂപയാണ് കുടിശ്ശിക അടക്കാനുള്ളത്.
പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെയുണ്ടാകുന്ന തിരക്കുകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ഓഫീസിലെ ഫ്യൂസ് ഊരിയത്. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ വിവരം അറിയിച്ചതായി ഡിഇഒ ഓഫീസ് പ്രതികരിച്ചു.
പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ആണ് കഴിഞ്ഞ ഏപ്രിലിൽ കെഎസ്ഇബി ഊരിയത്. എട്ടു മാസത്തെ കുടിശ്ശികയായി അറുപതിനായിരം രൂപയിൽ അധികം തുകയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസ് അടക്കാൻ ഉണ്ടായിരുന്നത്. എന്നാൽ സ്വർണ്ണം പണയം വെച്ച് വരെ പണമടച്ചുവെന്നും ഇനി വകുപ്പിൽ നിന്ന് തന്നെ പണം നൽകാതെ പറ്റില്ലെന്നുമായിരുന്നു ഡിഇഒയുടെ പ്രതികരണം.
Read Also: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയ സംഭവം; ഇൻസ്‌പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ
Read Also: ഡൽഹിയിലെ പോലീസ് പരിശീലന കേന്ദ്രത്തിൽ തീപിടിത്തം, 300 വാഹനങ്ങൾ കത്തി നശിച്ചു