web analytics

രാജ്യവിരുദ്ധ പരാമർശം: അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ കേസ്

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരെ സംസാരിച്ചു എന്ന കുറ്റം ചുമത്തി ടെലിവിഷൻ താരം അഖിൽ മാരാർക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. ബിഎൻഎസ്. 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽ മാരാർക്കെതിരെ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കര പരാതി നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്ടർ ചെയ്തത്.

പഹൽഗാം അക്രമത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ ഫെയ്‌സ്ബുക്കിലിട്ട അഖിൽമാരാരുടെ പോസ്റ്റാണ് പരാതിക്കാധാരം. ബലൂചിസ്ഥാനികൾക്ക് ആയുധം നൽകി ഇന്ത്യ വഞ്ചിക്കുകയാണെന്നും സാധാരണക്കാരായ പാക്കിസ്ഥാനികളെ കൊലചെയ്‌തെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.

ഭരണാധികാരികളും സേനകളും ആത്മാഭിമാനമില്ലാത്തവരാണെന്ന പരാമർശം രാജ്യവിരുദ്ധമാണെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി അഖിൽ മാരാരെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യം. രാജ്യത്തിന്റെ പരമാധികാരത്തേയും ഐക്യത്തേയും അഖണ്ഡതയും വ്രണപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടെയുമുള്ളതാണ് അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്ന് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

ഈ ഒരു നിയമം പലർക്കും അറിയില്ല… പക്ഷേ ലംഘിച്ചാൽ കനത്ത പിഴ

തിരുവനന്തപുരം: നഗരങ്ങളിലും ഉപനഗരങ്ങളിലുമുള്ള തിരക്കേറിയ റോഡുകളിൽ സീബ്രാ ക്രോസിൽ സുരക്ഷിതമായി റോഡ്...

550 രൂപക്ക് പോസ്റ്റ്‌ ഓഫീസ് വഴി 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (IPPB) ഉപഭോക്താക്കൾക്ക് കുറഞ്ഞ പ്രീമിയത്തിൽ സമഗ്രമായ...

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

ഇടുക്കിയിൽ കാടുവിട്ട് വീട്ടിൽ കയറി കാട്ടുപന്നിക്കൂട്ടം; 30-സെന്റ് സ്ഥലത്തെ കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു

കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു കാട്ടുപന്നിക്കൂട്ടം ഇടുക്കി നെടുങ്കണ്ടം ടൗണില്‍...

Related Articles

Popular Categories

spot_imgspot_img